കാത്തിരിപ്പിന് വിരാമം! ഫഹദ്-നസ്രിയ ചിത്രം ട്രാന്‍സിന്റെ ചിത്രീകരണം പൂർത്തിയായി
ഫഹദ് ഫാസിൽ- നസ്രിയ എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ചിത്രത്തിന്റെ
ചിത്രീകരണം പൂര്‍ത്തിയായി. ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഫഹദ് ഫാസിൽ നസ്രിയ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.കൂടാതെ സംവിധായകന്‍ ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പ്രമുഖ അണിയറ പ്രവർത്തകരാണ് ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അമൽ നീരദാണ് ട്രാൻസിന്റെ ഛായാഗ്രാഹകൻ . സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. സംഗീതം നവാഗതനായ ജാക്‌സണ്‍ വിജയന്‍. വിന്‍സെന്റ് വടക്കന്റേതാണ് ചിത്രത്തിന്റെ രചന.
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്മസ് റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക. ബിഗ് ബജറ്റ് ചിത്രമായ ട്രാൻസ്, കന്യാകുമാരി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദുബൈയിലും ആംസ്റ്റര്‍ഡാമിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്


Click it and Unblock the Notifications











