ഫഹദ് - നസ്‌റിയ ജോഡികള്‍ക്ക് ഡിമാന്റ്
ചാപ്പാകുരിശിന് ശേഷം ഫഹദ് ഫാസിലിനും നേരത്തിന് ശേഷം നസ്‌റിയ നസീമിനും വെള്ളിത്തിരയില്‍ തിരക്കു തന്നെയായിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം ആ തിരക്കു കൂടുക എന്നല്ലാതെ ഒട്ടു കുറഞ്ഞില്ല. മാത്രമല്ല പുതിയ ചിത്രങ്ങളില്‍ ഇരുവരയും ജോഡികളാക്കിയാലോ എന്നാണ് ഇപ്പോള്‍ ചിലരുടെ ചിന്ത പോകുന്നത്.
പുതിയ ചിത്രങ്ങളില്‍ ഫഹദിനെയും നസ്‌റിയയും ജോഡികളാക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. അങ്ങനെ വരുമ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ വരും. അവരുടെ പ്രണയത്തിന് അഭിനയത്തിന്റെ ചായം വേണ്ടിവരില്ല. പ്രണയ രംഗങ്ങള്‍ എത്ര തീവ്രമായും ചിത്രീകരിക്കാം എന്നൊക്കെയാണ് കണക്കുകൂട്ടല്‍.
വിവാഹത്തോടെ എന്തായാലും നസ്‌റിയ സിനിമയില്‍ നിന്ന് അല്പം വിട്ടുനില്‍ക്കും. ഫഹദിന് തിരക്കും ഉത്തരവാദിത്വവും കൂടുകയാണ്. ഫഹദിന് പതിനൊന്നോളം ചിത്രങ്ങളാണ് ഉടന്‍ റിലീസിനൊരുങ്ങുന്നത്. അതേതൊക്കെയാണെന്ന് നോക്കാം.

ഫഹദിന്റെ പുതിയ റിലീസുകള്‍
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടുവാണ് ഫഹദിന്റെ അടുത്ത റിലീസ്. ഏപ്രില്‍ 11ന് റീലീസ് ചെയ്യുന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു. മുരളി ഗോപിയും ഹണി റോസുമാണ് മറ്റ് താരങ്ങള്‍

ഫഹദിന്റെ പുതിയ റിലീസുകള്‍
ഫഹദ് ഫാസിലും നസ്‌റിയയും ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ്. ചിത്രത്തിന്റെ ചിത്രീകരണവും പൂര്‍ത്തിയായി. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍, നിത്യാ മേനോന്‍ തുടങ്ങി യുവതാരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഫഹദിന്റെ പുതിയ റിലീസുകള്‍
ഫഹദ് ആദ്യമായി ഒരു കുടുംബ നാഥന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. ഇഷതല്‍വാറും മൈഥിലിയും നായികമാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വാസുദേവ സനലാണ്.

ഫഹദിന്റെ പുതിയ റിലീസുകള്‍
ബൈബ്ള്‍ കഥയുടെ സ്വഭാവമുള്ള ചിത്രവുമായി ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്നു. ഈയൂബിന്റെ പുസ്തകം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നതും രണ്ടു പേരും ചേര്‍ന്നാണ്.

ഫഹദിന്റെ പുതിയ റിലീസുകള്‍
രമ്യ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വമ്പത്തി. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രത്തില്‍ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നൈല ഉഷയാണ് നായിക

ഫഹദിന്റെ പുതിയ റിലീസുകള്‍
ഫഹദ് ഫാസില്‍ കരാറൊപ്പിട്ട മറ്റൊരു ചിത്രമാണ് കാര്‍ട്ടൂണ്‍. ഷഹീദ് അര്‍ഫാത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫഹദിന്റെ പുതിയ റിലീസുകള്‍
ലിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റിക്രൈസ്റ്റ്. ആഗസ്റ്റി ഫിലീംസിന്റെ ബാനറില്‍ പൃഥ്വിരാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന കഥാപാത്രം. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ത്രില്ലര്‍ ചിത്രമാണ് ആന്റി ക്രൈസ്റ്റ്

ഫഹദിന്റെ പുതിയ റിലീസുകള്‍
ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് ഫാസില്‍ തന്നെയാണ് നായകന്‍.

ഫഹദിന്റെ പുതിയ റിലീസുകള്‍
സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മണി രത്‌നം. വി എം വിനു, വേണു നാഗവള്ളി, റോഷന്‍ ആന്‍ഡ്രൂസ്, ദീപന്‍ തുടങ്ങിയവരുടെ അസോസിയേറ്റ് ഡയറക്ടറായി നിന്നിട്ടുള്ള സന്തോഷ് വര്‍മ്മ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മണി രത്‌നം

ഫഹദിന്റെ പുതിയ റിലീസുകള്‍
അന്‍വര്‍ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മണിയറയിലെ ജിന്ന്. പഴയ തലമുറയിലെ നിര്‍മാതാവായ സിയാദ് കോക്കനും തിരക്കഥാകൃത്തായിരുന്ന രഘുനാഥ് പാലേരിയും മണിയറയിലെ ജിന്നിലൂടെ തിരിച്ചുവരുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത

ഫഹദിന്റെ പുതിയ റിലീസുകള്‍
തെലുങ്ക് സംവിധായകന്‍ അനീഷ് കുരുവിള സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പ പപ്പടം. മാളവികയും കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ നായികമാര്‍. പ്രതാപ് പോത്തന്‍, പാര്‍വതി മേനോന്‍, രവീന്ദ്രന്‍, ഭഗത് മാനുവന്‍, നന്ദു, അനൂപ് ചന്ദ്രന്‍, ലക്ഷ്മി, സുനില്‍ സുഖദ തുടങ്ങിയവരും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് വൈ വി രാജേഷാണ്.


Click it and Unblock the Notifications











