ഇതാണ് ഫഹദിന്റെയും നസ്‌റിയയുടെയും പുതിയ ഗെറ്റപ്പ്

By Aswathi

ഫഹദിന്റെയും നസ്‌റിയയുടെയും വിവാഹം പോലെ മലയാളത്തില്‍ മറ്റൊരു താരജോഡികളുടെ വിവാഹം ആഘോഷിച്ചിട്ടുണ്ടോ എന്ന് സംശയം. വിവാഹം വരെയുള്ള വാര്‍ത്തകള്‍ ഫോട്ടോ സഹിതം വന്നിരുന്നു. എന്നാല്‍ സ്ഥിരം നടിമാരെ പോലെ തന്നെ വിവാഹ ശേഷം നസ്‌റിയയെയും ക്യാമറയ്ക്ക് മുന്നില്‍ കാണാതെയായി.

സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് കേട്ടെങ്കിലും പൊതുചടങ്ങുകളിലൊന്നും നസ്‌റിയയെ കണ്ടില്ല. ഷാര്‍ജയില്‍ നടന്ന ഏഷ്യാവിഷന്‍ പുരസ്‌കാരനിശയില്‍, പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോലും നസ്‌റിയ വന്നിട്ടില്ല. അങ്ങനെയുള്ള നസ്‌റിയയാണ് ഇനി സിനിമയിലേക്ക് തിരിച്ചുവരും എന്ന് പറയുന്നത്.

fahad-nazriya

അതെന്തോ ആകട്ടെ, കഴിഞ്ഞ ദിവസം മുതല്‍ ഫേസ്ബുക്കില്‍ വൈറലായ ഫോട്ടോയാണ് മുകളില്‍ കാണുന്നത്. ഫഹദും നസ്‌റിയയും ഏതോ വിദേശ യാത്രയ്ക്ക് പുറപ്പെട്ടതാണെന്ന് തോന്നുന്നു. ആരോ അത് പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റി. നസ്‌റിയയുടെ ഗെറ്റപ്പ് ആകെ മാറിയതില്‍ ആരാധകര്‍ക്കുള്ള നിരാശ ഫേസ്ബുക്ക് കമന്റുകളില്‍ കാണാം.

ഫഹദും നസ്‌റിയയും ഹണിമൂണിന് പോകുകയാണെന്നാണ് ചിലരുടെ കമന്റുകള്‍. ഫഹദിന്റെ ഷൂട്ടിങ് തിരക്കുകള്‍ കാരണം നവ ദമ്പതികളുടെ മധുവിധു നീണ്ടു നീണ്ടു പോകുകയായിരുന്നു. അല്ല, ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങുകയാകുമെന്ന അഭിപ്രായവും ഇല്ലാതെയല്ല. എന്ത് തന്നെയായാലും ഈ ഫോട്ടോ കാണാന്‍ ഫേസ്ബുക്കില്‍ കാഴ്ചക്കാര്‍ ഒരുപാട് ഉണ്ടെന്നത് തന്നെയാണ് ഇപ്പോള്‍ ഇക്കാര്യമത്രയെും പറയാന്‍ കാരണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X