ഫഹദ്-നസ്രിയ വിവാഹ (സ്വകാര്യ) സത്കാരം
അങ്ങനെ ഫഹദ് ഫാസിലും നസ്രയ നസീമും അംഗീകൃത താര ദമ്പതികളായിരിക്കുന്നു. ഇനി ശേഷിക്കുന്നത് വിവാഹ സത്കാരമാണ്. അതാണ് ആഗസ്റ്റ് 24 ന് ആലപ്പുഴയില്‍ നടക്കുന്നത്.
വിവാഹച്ചടങ്ങില്‍ മാധ്യമങ്ങളേയും ആരാധകരേയും മാറ്റി നിര്‍ത്തിയ താരങ്ങള്‍ വിവാഹ സത്കാരത്തിനും ഇതേ രീതി തന്നെയാണ് സ്വീകരിക്കുന്നത്. വിവാഹ ദിവസം കഴക്കൂട്ടത്താണ് ഗതാഗത തടസ്സം ഉണ്ടായതെങ്കില്‍ വിവാഹ സത്കാര ദിവസം ആലപ്പുഴയിലായിരിക്കും ഗതാഗത തടസ്സം എന്ന് ചുരുക്കം.
ആലപ്പുഴ പാതിരപ്പള്ളിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹ സത്കാരം. തികച്ചും സ്വകാര്യമായ ചടങ്ങായിരിക്കും. ബന്ധുക്കളേയും സുഹൃത്തുക്കളേയും കൂടാതെ സിനിമയിലേയും രാഷ്ട്രീയത്തിലേയും പ്രമുഖരും സത്കാരത്തിനെത്തും.

താരവിവാഹം ഇത്ര സ്വകാര്യമാക്കണോ...
ആഗസ്റ്റ് 21 ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ഫഹദ് ഫാസില്‍-നസ്രിയ നസീം വിവാഹം. വിഐപി സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ചടങ്ങ് നടത്തിയത്.

താരവിവാഹം ഇത്ര സ്വകാര്യമാക്കണോ...
മാധ്യമങ്ങളെ അകത്ത് കയറ്റിയാല്‍ ചടങ്ങ് അലങ്കോലമാകുമെന്ന് ഭയന്ന് മാധ്യമ പ്രവര്‍ത്തകരെ വിവാഹച്ചടങ്ങ് നടക്കുന്ന ഭാഗത്തേക്ക് അടുപ്പിച്ചിരുന്നില്ല.

താരവിവാഹം ഇത്ര സ്വകാര്യമാക്കണോ...
ചില സ്റ്റേജ് ഷോകളെ പോലെ ആയിരുന്നു കഴക്കൂട്ടത്ത് നടന്ന വിവാഹച്ചടങ്ങ്. ക്ഷണിക്കപ്പെട്ടവെങ്കിലും പാസില്ലാതെ ആണ് വന്നതെങ്കില്‍ അകത്തേക്ക് കയറ്റി വിട്ടില്ല.

താരവിവാഹം ഇത്ര സ്വകാര്യമാക്കണോ...
വിവാഹം പോലെ തന്നെ ായിരിക്കും വിവാഹ സത്കാരവും. മാധ്യമ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും പ്രവേശനമുണ്ടാകില്ല.

താരവിവാഹം ഇത്ര സ്വകാര്യമാക്കണോ...
വിവാദ ദിവസം ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും മാധ്യമങ്ങള്‍ക്ക് അപ്പപ്പോള്‍ എത്തിച്ച് നല്‍കിയിരുന്നു. വിവാഹ നിശ്ചയത്തിനും അങ്ങനെ തന്നെയായിരിക്കും എന്നാണ് വിവരം.

താരവിവാഹം ഇത്ര സ്വകാര്യമാക്കണോ...
മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ആദ്യമേ അറിയിച്ചിരുന്നെങ്കിലും വിട്ടുകൊടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. ഒബി വാനുകളുമായി ലൈവ് ടെലിക്കാസ്റ്റ് തുടര്‍ന്നു. വിവാഹ സത്കാരത്തിനും ഇതുതന്നെയാകും സ്ഥിതി.

താരവിവാഹം ഇത്ര സ്വകാര്യമാക്കണോ...
വിവാഹത്തിന് സിനിമയിലെ പ്രമുഖര്‍ ഒരുപാടൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ആലപ്പുഴയിലെ ചടങ്ങില്‍ താരരാജാക്കന്‍മാരടക്കം മിക്കവരും എത്തുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications











