»   »  ഈ മൊഞ്ചത്തി പെണ്ണ് ഫഹദിന് സ്വന്തമായിട്ട് ഒരു വര്‍ഷം

ഈ മൊഞ്ചത്തി പെണ്ണ് ഫഹദിന് സ്വന്തമായിട്ട് ഒരു വര്‍ഷം

Posted By: AkhilaKS
Subscribe to Filmibeat Malayalam

നിവിന്‍ പോളിയും നസ്രിയയും മലയാള സിനിമയില്‍ ഒരു പോലെ തിളങ്ങി നില്‍ക്കുന്ന കാലം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയില്‍ നിവിന്‍ പോളിയും നസ്രിയയും താര ജോഡികളായി അഭിനയിച്ച് പ്രേഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. ബാക്കി നോക്കാന്‍ വരട്ടെ ഒപ്പം ഫഹദുമുണ്ട് കേട്ടോ, നിവിന്‍ വന്നെങ്കിലും അത്രക്കണ്ടങ്ങ് ഫഹദിന്റെ ഗ്ലാമറര്‍ മങ്ങിയിട്ടുമില്ല.

ആരാധകരുടെ കണ്ണിലുണ്ണികളായ നിവിനും ഇങ്ങനെ വിലസുമ്പോഴാണ് പെട്ടന്ന് ഒരു വാര്‍ത്ത വരുന്നത്. യുവ താരങ്ങളായ നസ്രിയയും ഫഹദ് ഫാസിലും വിവാഹിതരാകുന്നു എന്ന വാര്‍ത്ത. ചലച്ചിത്ര ലോകവും ആരാധകരും ഏറെ ഞെട്ടലോടെയും സന്തോഷത്തോടെ സ്വീകരിച്ചു. എങ്കിലും ചിലര്‍ക്കിടയില്‍ ചെറിയ നീരസവും ഉണ്ടാക്കി എന്നതായിരുന്നു വാസ്തവം.

അതിന് ഒരു വ്യക്തമായ കാരണവും ആരാധകര്‍ക്ക് പറയാനുണ്ടായിരുന്നു. കുട്ടിത്തം പോലും മാറാത്ത നസ്രിയയെ 33 കാരനായ ഫഹദ് വിവാഹം ചെയ്താല്‍ എങ്ങനെ, അത് ശരിയാവില്ല. അവര്‍ക്കിടയില്‍ എന്നും പ്രശ്‌നങ്ങളെ ഉണ്ടാകൂ. എന്നൊക്കെയുള്ള അഭിപ്രായം ഇങ്ങനെ വന്നുക്കൊണ്ടിരുന്നു. എന്നാല്‍ ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ഫോട്ടോസ് കണ്ടതോടുകൂടി അതെല്ലാം എല്ലാവരും മറക്കുകെയും ചെയ്തു.

പിന്നെ വമ്പന്‍ ആഘോഷങ്ങളോട് കൂടിയുള്ള ഒരു വിവാഹമായിരുന്നു പ്രേഷകര്‍ കണ്ടത്. ഇപ്പോഴിതാ ഫഹദ്-നസ്രിയ വിവാഹത്തിന് ഒരു വയസ്സ്. തുടര്‍ന്ന് വായിക്കുക.

ഈ മൊഞ്ചത്തി പെണ്ണ് ഫഹദിന് സ്വന്തമായിട്ട് ഒരു വര്‍ഷം

ആരാധകര്‍ക്ക് അദ്ഭുതം സമ്മാനിച്ചാണ് കഴിഞ്ഞ വര്‍ഷം നസ്രിയ-ഫഹദ് വിവാഹം നടന്നത്. വീട്ടുക്കാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹം. ഫഹദിന്റെ അച്ഛനും സംവിധായകന്‍ ഫസിലാണ് ഇരുവരുടെയും വിവാഹം വെളിപ്പെടുത്തിയത്. ആഗസ്റ്റ് 21ന് തിരുവന്തപുരത്തെ കഴക്കൂട്ടത്തെ ഒരു സ്വകാര്യ ഹാളില്‍ വെച്ചായിരുന്നു നസ്രിയ-ഫഹദ് വിവാഹം

ഈ മൊഞ്ചത്തി പെണ്ണ് ഫഹദിന് സ്വന്തമായിട്ട് ഒരു വര്‍ഷം

വിവാഹവാര്‍ഷികത്തില്‍ ഇരുവരും കേക്കുമുറിക്കുന്നു.

ഈ മൊഞ്ചത്തി പെണ്ണ് ഫഹദിന് സ്വന്തമായിട്ട് ഒരു വര്‍ഷം

ഫഹദ് ഫാസില്‍ തന്റെ മൊഞ്ചത്തി കുട്ടിയായ നസ്രിയയ്ക്ക് കേക്ക് നല്‍കുന്നു.

ഈ മൊഞ്ചത്തി പെണ്ണ് ഫഹദിന് സ്വന്തമായിട്ട് ഒരു വര്‍ഷം

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഫഹദ്- നസ്രിയ. സ്‌നേഹത്തോടെ ഫഹദിന് നസ്രിയ കേക്ക് നല്‍കുന്നു.

ഈ മൊഞ്ചത്തി പെണ്ണ് ഫഹദിന് സ്വന്തമായിട്ട് ഒരു വര്‍ഷം

ഫഹദ് നസ്രിയ വിവാഹം യഥാര്‍ത്ഥത്തില്‍ നടക്കുന്നതിന് മുമ്പ് നസ്രിയുടെ കഴുത്തില്‍ ഫഹദ് താലി ചാര്‍ത്തിയിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് നസ്രിയയുടെ കഴുത്തില്‍ താലി കെട്ടുന്ന ഒരു രംഗമുണ്ടായിരുന്നു. ആരാധകരെ കൂടുതല്‍ ആകര്‍ഷിച്ചതും അതായിരുന്നു.

ഈ മൊഞ്ചത്തി പെണ്ണ് ഫഹദിന് സ്വന്തമായിട്ട് ഒരു വര്‍ഷം

ഫഹദ് ഫാസില്‍ വിവാഹത്തെ കുറിച്ച് വെളുപ്പെടുത്തിയതിന് പുറമേ താര ജോഡികള്‍ വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിരുന്നു. 2014 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

ഈ മൊഞ്ചത്തി പെണ്ണ് ഫഹദിന് സ്വന്തമായിട്ട് ഒരു വര്‍ഷം

മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് നസ്രിയ. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സംസ്ഥാന പുരസ്‌കാരം നസ്രിയയെ തേടിയെത്തിയിരിക്കുന്നത്.

English summary
fahad nazriya first wedding anniversary

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam