»   » ഫഹദിന്റെ പെണ്ണിനെ വീട്ടുകാര്‍ തീരുമാനിക്കും?

ഫഹദിന്റെ പെണ്ണിനെ വീട്ടുകാര്‍ തീരുമാനിക്കും?

Posted By:
Subscribe to Filmibeat Malayalam
Fahad Fazil
ആലപ്പുഴയിലെ സാധാരണ ജീവിതത്തില്‍ നിന്നു അമേരിക്ക പോലുള്ള ഒരു രാജ്യത്ത് പോവുമ്പോള്‍ ഫഹദിന്റെ ഉമ്മ ഒര്‍മ്മപ്പെടുത്തിയിരുന്നു തിരിച്ചു വരുമ്പോള്‍ തനിച്ചേ വരാവൂ എന്ന്. തിരിച്ച് വന്ന് മലയാള സിനിമ ലോകത്ത് സജീവമാവുമ്പോഴു ആ വാക്ക് തെറ്റിക്കില്ലെന്നാണ് യുവനടന്‍ ഫഹദ് ഫാസില്‍ പറയുന്നത്. അതായത്, ആല്‍ഡ്രിയ ജെര്‍മ്മിയോട് തനിക്ക് പ്രണയമില്ലെന്നും തനിക്കുള്ള പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുമെന്നും സാരം.

ഫഹദ്-ആന്‍ഡ്രിയ ഗോസിപ്പുകള്‍ വാര്‍ത്ത മാധ്യമങ്ങളില്‍ പടര്‍ന്ന് പിടിച്ചപ്പെള്‍ അത് ഇരുകൂട്ടരുടെയും കുടുംബങ്ങളിലും വലിയ പ്രശ്‌നമായിരുന്നു. ഈ സാഹചര്യത്തിലാണ് ഫഹദ് ഗോസിപ്പുകളോട് പ്രതികരിച്ചത്. ഇപ്പോള്‍ വിവാഹം കഴിക്കാനുള്ള പ്രായമൊന്നുമായിട്ടില്ലെന്നും അങ്ങനെ വരുമ്പോള്‍ ജോലിയുള്ള പെണ്‍കുട്ടിയെ മാത്രമെ കെട്ടുകയുള്ളൂ എന്നും ഫഹദ് വ്യക്തമാക്കിയിട്ടുണ്ട്.

അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം ഫഹദ് നല്‍കിയ ഒരഭിമുഖത്തില്‍ ഒപ്പമഭിനയിച്ച ആന്‍ഡ്രിയയോട് തനിക്ക് പ്രണയമാണെന്ന് പറഞ്ഞിരുന്നു. വാര്‍ത്തകളിലൂടെ ഈ ബന്ധം അറിഞ്ഞ ഫഹദിന്റെ വീട്ടുകാര്‍ അ്യഭാഷക്കാരിയും അതിലുപരി അന്യമതക്കാരിയുമായ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞതോടെ ഫഹദ് കളം മാറ്റി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതുമാണെന്നായിരുന്നു ഫഹദിന്റെ പക്ഷം. ഇപ്പോള്‍ അത് സ്ഥാപിച്ചെടുക്കാന്‍ പുതിയ ന്യായങ്ങളുമായി ഫഹദ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഏതായാലും ഫഹദ് നല്‍കിയ അഭിമുഖം കഥയിലെ നായിക്ക്ക് വലിയ പ്രശ്‌നമായി. കോപിതയായ ആന്‍ഡ്രിയ തമിഴ് ചാനലിന് നല്‍കിയ ഒരഭിമുഖത്തില്‍ ഫഹദുമായി പ്രണയമില്ലെന്നും ഇനി ഫഹദിനൊപ്പം അഭിനയിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം 'നോര്‍ത്ത് 24കാതം' എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി ആന്‍ഡ്രിയയെ വിളിച്ചപ്പോള്‍ ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞ് അവര്‍ ഒഴിവാക്കുകയായിരുന്നു.

English summary
Fahad Fazil said that he is nto in love with actress Andrea Jermiah and he has no idea over his marriage plans.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam