»   » തൊണ്ടിമുതലിന് ശേഷം ഫഹദും സുരാജും വീണ്ടും ഒരുമിക്കുന്നു:ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രം ഇവര്‍ക്കൊപ്പം

തൊണ്ടിമുതലിന് ശേഷം ഫഹദും സുരാജും വീണ്ടും ഒരുമിക്കുന്നു:ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രം ഇവര്‍ക്കൊപ്പം

Written By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഫഹദിന്റെയും സൂരാജിന്റെയും അഭിനയത്തിന് മികച്ച പ്രേക്ഷക പ്രശംസയായിരുന്നു ലഭിച്ചത്.

ചിത്രത്തില്‍ കള്ളനായി വേഷമിട്ട ഫഹദ് തന്റെ പ്രകടനം ഗംഭീരമാക്കിയപ്പോള്‍ അതേ നിലവാരത്തിനൊത്ത അഭിനയം കാഴ്ചവെയ്ക്കാന്‍ സുരാജിനും സാധിച്ചു. ഇപ്പോഴിതാ മികച്ച ത്രില്ലര്‍ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുളള ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്.

fahadh-suraj

വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ വിജയത്തിനു ശേഷമാണ് ബി .ഉണ്ണികൃഷ്ണന്‍ പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്നത്. ആക്ഷേപഹാസ്യം മുന്‍നിര്‍ത്തിയുളള ഒരു കഥയായിരിക്കും ചിത്രത്തിലെന്നാണ് അറിയുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ സജീവ് പാഴൂര്‍ തന്നെയാണ് ഈ ചിത്രത്തിനും കഥയെഴുതുന്നത്. ദിലീഷ് നായരും ബി.ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ ആരുണ്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സിദ്ദിഖ് ,തമിഴ് നടനും സംവിധായകനുമായ മഹേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വിഷ്ണു പണിക്കറാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജിന്റെതാണ് സംഗീതം. മെയ് മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

English summary
fahad-suraj combo again with B Unnikrishnan next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam