ജയറാം-ഫഹദ് ചിത്രം 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍'
ജയറാമും ഫഹദ് ഫാസിലും ഒന്നിയ്ക്കുന്ന ചിത്രത്തിന് 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന് പേരിട്ടു. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രിയാമണിയാണ്. ഇതാദ്യമായാണ് പ്രിയാമണി ജയറാമിനും ഫഹദിനുമൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏറണാകുളത്ത് പുരോഗമിക്കുകയാണ്. ലെന, നരേന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
കെ ഗിരീഷ്‌കുമാറാണ് ജയറാം സിബി മലയില്‍ ടീമിന്റെ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. മുമ്പ് ജയറാം അഭിനയിച്ച സിബി മലയില്‍ ചിത്രങ്ങളായ അമൃതത്തിനും ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡിനും തിരക്കഥയെഴുതിയതും ഗിരീഷ് തന്നെയായിരുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിബി മലയില്‍ ഒരു ചിത്രം ചെയ്യുന്നത്. 2012ല്‍ റിലീസ് ചെയ്ത ഉന്നം എന്ന ചിത്രത്തിന് ശേഷം സിബി മലയില്‍ സിനിമകളൊന്നും ചെയ്തിട്ടില്ല. ഉന്നമാകട്ടെ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ഒരുകാലത്ത് ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ചിരുന്ന സിബി കുറച്ചുകാലമായി ചെയ്യുന്ന ചിത്രങ്ങളെല്ലാം പരാജയങ്ങളാണ്.
അതുകൊണ്ടുതന്നെ ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ഒരു ഹിറ്റ് സൃഷ്ടിക്കുക അനിവാര്യമാണ്. ജയറാം അടുത്തിടെയായി ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ചെയ്തുവെങ്കിലും ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ അദ്ദേഹത്തിനും കുറവാണ്. അതുകൊണ്ടുതന്നെ വലിയൊരു ഹിറ്റ് ആഗ്രഹിച്ചുതന്നെയാണ് രണ്ടുപേരും ഒന്നിയ്ക്കുന്നത്.


Click it and Unblock the Notifications