»   » ജയറാമിനെ ഒഴിവാക്കി കമലും ഫഹദിന് പിന്നാലെ

ജയറാമിനെ ഒഴിവാക്കി കമലും ഫഹദിന് പിന്നാലെ

Posted By:
Subscribe to Filmibeat Malayalam

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ സെല്ലുലോയ്ഡിനുശേഷം കമല്‍ ജയറാമിനെ നായകനാക്കിയാണ് അടുത്ത ചിത്രമെടുക്കുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് ഉപേക്ഷിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ജയറാമിന് പകരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനാണത്രേ കമല്‍ പദ്ധതിയിടുന്നത്. ഫഹദ് നായകനാകുന്ന ചിത്രത്തിന് ഗിരീഷാണ് തിരക്കഥ തയ്യാറാക്കുന്നത്. തിരക്കഥ പൂര്‍ത്തിയായാലുടന്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

Jayaram and Fahad Fazil

സെല്ലുലോയ്ഡിന് മുമ്പ് കമല്‍ സംവിധാനം ചെയ്ത സ്വപ്‌നസഞ്ചാരിയെന്ന ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍. പ്രാദേശിക വാര്‍ത്തകള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, തൂവല്‍സ്പര്‍ശം, പാവം പാവം രാജകമാരന്‍, ശുഭയാത്ര, പൂക്കാലം വരവായി, ആയുഷ്‌കാലം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങി ജയറാമിന്റെ കരിയറിലെ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ സമാനിച്ച സംവിധായകനാണ് കമല്‍.

ഈ കൂട്ടുകെട്ട് വീണ്ടുമൊരു മനോഹരമായ ചിത്രവുമായി എത്തുമെന്ന് പ്രതീക്ഷകള്‍ക്കിടയിലാണ് ആ ചിത്രം ഉപേക്ഷിച്ചതായുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കമല്‍ ഇതേവരെ ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല.

English summary
Director Kamal prviously decided to direct a film with Jayaram in lead role. But new reports are says that Fahad Fazil will do the lead role of his next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam