സീരിയസ് ഏല്‍ക്കുന്നില്ല, ഫഹദ് കോമഡി ട്രാക്കിലേക്ക് മാറുന്നു

By Aswathi

അടുത്തിടെ ഫഹദ് ഫാസിലിന്റെ ചിത്രങ്ങളെല്ലാം തുടരെ തുടരെ പരാജയമാണ്. ഒടുവില്‍ റിലീസ് ചെയ്ത മറിയം മുക്ക് രണ്ടാഴ്ച പോലും തിയേറ്ററിലിരുന്നില്ല. അതുകൊണ്ടാണോ എന്തോ ഫഹദ് കളം മാറ്റി ചവിട്ടുകയാണ്. ഇനി അഭിനയിക്കുന്നത് ഒരു മുഴുനീള കോമഡി ചിത്രത്തിലാണ്.

ബോര്‍ബണ്‍ സ്ട്രീറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എബി വര്‍ഗീസാണ്. അക്കരക്കാഴ്ച എന്ന ടെലിവിഷന്‍ ഹാസ്യ പരിപാടി എഴുതി സംവിധാനം ചെയ്യുന്ന ആളാണ് എബി. അതുകൊണ്ട് തന്നെ തീര്‍ച്ചയായും അതിന്റെ മയം കാണാതിരിക്കില്ല. അക്കരക്കാഴ്ചയെ പോലെ തന്നെയുള്ളൊരു ഹാസ്യചിത്രമായിരിക്കും ബോര്‍ബണ്‍ സ്ട്രീറ്റെന്ന് സംവിധായകന്‍ എബി വര്‍ഗീസ് പറഞ്ഞു. പക്ഷെ സിനമയ്ക്ക് വേണ്ടിയുള്ള വ്യത്യസ്തമായ ഒരു ട്രീറ്റായിരിക്കും.

fahad-fazil

രണ്ട് വര്‍ഷം മുമ്പ് ചിത്രത്തിനുള്ള കഥ താന്‍ തയ്യാറാക്കിയിരുന്നു എന്ന് എബി പറഞ്ഞു. യു എസിലാണ് എബി ജീവിച്ചത്. തന്റെ ചിന്തയിലും കാഴ്ചയിലുമൊക്കെ മലയാളിയുടെ ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് പുറത്തു കടക്കാനുള്ള ശ്രമമായിരുന്നു അക്കരെക്കാഴ്ച ഉള്‍പ്പടെയുള്ള പരിപാടികള്‍. ഈ സിനിമയും അതിന്റെ ഭാഗമാണ്. അമേരിക്കന്‍ ജനങ്ങളെയും ഇന്ത്യക്കാരെയും താരതമ്യം ചെയ്യുന്നതുവഴിയാണ് ചിത്രം ഹാസ്യത്തിന്റെ വഴി പോകുന്നത്.

ഫഹദ് ഫാസില്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നവാഗതയായ ഐശ്വര്യ മേനോന്‍ ആയിരിക്കും നായികയെന്നും സംവിധായകന്‍ വ്യക്തമാക്കി. ഇവരെ കൂടാതെ, നന്ദു, അംബിക, ടോവിനോ തോമസ്, വിനയ് ഫോര്‍ട്, സഞ്ജു ശിവറാം, തമ്പി ആന്റണി, കാതറിന്‍ ഫിലിപ്‌സ്, അലന്‍ഷ്യര്‍ ലെ ലോപ്‌സ് തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഡല്‍ഹി ബെല്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ വിജയ് റാസും ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട്.

എ ബി സി ഡി എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയ നവാസ് ഭാസ്‌കറും ജോര്‍ജ് കുന്നത്തും ചേര്‍ന്നാണ് ബോര്‍ണസ് സ്ട്രീറ്റിന് സംഭാഷണം എഴുതുന്നത്. ഹോളിവുഡ് ഛായാഗ്രഹകനായ ലൂക്കസ് പ്രഞ്ചിങ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ന്യ ഓര്‍ലന്‍സ് ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നും സംവിധായകന്‍ അറിയിച്ചു. ചിത്രത്തിന്റെ കഥയ്ക്ക് ഏറ്റവും യോജിച്ച സ്ഥലം അത് തന്നെയാണത്രെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X