»   » കളി കാര്യമായത് കണ്ടുനിന്നവര്‍‍ക്ക് മനസ്സിലായില്ല, ഗോവന്‍ ഷൂട്ടിനിടയിലെ അപകടത്തെക്കുറിച്ച് നമിത

കളി കാര്യമായത് കണ്ടുനിന്നവര്‍‍ക്ക് മനസ്സിലായില്ല, ഗോവന്‍ ഷൂട്ടിനിടയിലെ അപകടത്തെക്കുറിച്ച് നമിത

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  വിടര്‍ന്ന കണ്ണുകളും നിറ പുഞ്ചിരിയുമായി സിനിമയിലേക്ക് കടന്നുവന്ന നമിതാ പ്രമോദ് ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. മുന്‍കാല അഭിനേത്രിയായ സുമലതയെ ഓര്‍മ്മിപ്പിക്കാറുണ്ട് പലപ്പോഴും നമിത.

  സീരിയലിലും സിനിമയിലുമായി ബാലതാര റോളില്‍ തിളങ്ങിയ നമിത നായികയായതോടു കൂടി നിരവധി ചിത്രങ്ങളാണ് താരത്തെ തേടിവന്നത്. മലയാളത്തിലെ മിക്ക യുവതാരങ്ങളുടെ കൂടെയും അഭിനയിച്ച നമിത ഇപ്പോള്‍ ഫഹദ് ഫാസിലിനൊപ്പം റോള്‍ മോഡല്‍സിലാണ് അഭിനയിക്കുന്നത്.

  നീന്തല്‍ പരിശീലകയായാണ് ചിത്രത്തില്‍ നമിത എത്തുന്നത്. ഗോവയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

  ഗോവന്‍ വിശേഷങ്ങളുമായി നമിതാ പ്രമോദ്

  റോള്‍ മോഡല്‍സിന്റെ ഷൂട്ടിങ്ങ് ഗോവയിലാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ കുറേയേറെ തമാശകളും ഞെട്ടിപ്പിക്കുന്ന അനുഭവവും ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു.

  അപകടം തിരിച്ചറിയാന്‍ കഴിഞ്ഞില്ല

  നീന്തല്‍ പരിശീലകയായ നമിതയും ഫഹദും തമ്മില്‍ വെള്ളത്തിനടിയിലൂടെ നീന്തുന്ന ചില സീനുകളുണ്ട്. പരിശീലനം ലഭിച്ചിരുന്നുവെങ്കിലും ഇരുവര്‍ക്കും വെള്ളത്തിനടയില്‍ ബാലന്‍സ് കിട്ടിയില്ല. ആഴമേറിയ ഭാഗത്തേക്കാണ് ഇരുവരും ചെന്നുനിന്നത്. ഇതും ചിത്രത്തിലുള്ള രംഗമാണെന്നു കരുതി പരിശീലകരാരും ഇവരെ രക്ഷിക്കാന്‍ ചെന്നതുമില്ല.

  അപകടം നിറഞ്ഞ തമാശ

  സിനിമയിലല്ല യഥാര്‍ത്ഥത്തില്‍ ഇരുവരും അപകട ദിശയിലേക്കാണ് പോകുന്നതെന്ന് പിന്നീടാണ് പരിശീലകര്‍ക്ക് മനസ്സിലായത്. നീന്തലിനിടയില്‍ ധരിച്ചിരുന്ന ഉപകരണങ്ങളും ശരീരത്തില്‍ നിന്ന് മാറിപ്പോയി. പിന്നീട് നോക്കിയപ്പോഴാണ് അറിഞ്ഞത് ഫഹദും തന്റെ അതേ അവസ്ഥയിലായിരുന്നുവെന്ന്. പിന്നീട് പരിശീലകരുടെ സഹായത്തോടെയാണ് തിരിച്ച് നീന്താന്‍ കഴിഞ്ഞതെന്നും നമിത പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെച്ചത്.

  കിടു മേക്കോവറുമായി നമിത

  റോള്‍ മോഡല്‍സിലെ ശ്വേതയെ അവതരിപ്പിക്കുന്നതിനായി ഗംഭിര മേക്കോവറാണ് താരം നടത്തിയത്. മുന്‍പ് കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

  ഫഹദ്, നമിത ടീമിനൊപ്പം പ്രമുഖ താരങ്ങള്‍

  രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, സിന്‍ഡ്ര ഷറഫുദ്ദീന്‍, വിനായകന്‍, സൗബിന്‍, നന്ദു തുടങ്ങിയവരും റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സില്‍ അഭിനയിക്കുന്നുണ്ട്.

  English summary
  The young actress will next be seen in an uber cool avatar of a water sports trainer in director Rafi's Role Models, and her social media page brims with some snazzy photographs from the sets in Goa. The film's schedule in Goa packed a lot of fun for the team, she says, but it also came with a few shocks as well. Namitha narrates an incident in which she almost drowned, together with her co-star Fahadh Faasil.
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more