സുഹൃത്തിന്റെ കല്യാണത്തിന് ആടിപ്പാടി നസ്രിയയും ഫഹദും! വൈറല്‍ വീഡിയോ
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹ ശേഷമുളള ഇവരുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കാറുണ്ട് താരങ്ങള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സില്‍ ഫഹദിന്റെ നായികയായി നസ്രിയയാണ് എത്തുന്നത്.

സിനിമ റിലീസിങ്ങിന് ഒരുങ്ങവേ ഇരുവരും പങ്കെടുത്ത ഒരു കല്യാണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സുഹൃത്തിന്റെ കല്യാണത്തിന് ഡാന്‍സും പാട്ടുമൊക്കെയായി തിളങ്ങുന്ന താരങ്ങളുടെ പുതിയ വീഡിയോകളാണ് തരംഗമാവുന്നത്. രണ്‍വീര്‍ സിങ് ചിത്രം സിമ്പയിലെ ആംഖ് മാരെ എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ് ഇവര്‍.
നസ്രിയ തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന് ശേഷമാണ് ട്രാന്‍സുമായി ഫഹദും നസ്രിയയും എത്തുന്നത്. സിനിമയിലെ പോസ്റ്ററും ടീസറും നേരത്തെ തരംഗമായി മാറിയിരുന്നു. ഫഹദിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് ട്രാന്‍സ് എത്തുന്നത്. തിരിച്ചുവരവില്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ എത്തിയത്. പൃഥ്വിരാജിന്റെ അനിയത്തിയായി എത്തിയ മികച്ച പ്രകടനമാണ് സിനിമയില്‍ നടി കാഴ്ചവെച്ചത്.


Click it and Unblock the Notifications