മുക്കുവനായി ഫഹദെത്തുന്നു
തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ മുക്കുവനായി എത്തുന്നു. മുക്കുവ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് ' മറിയം മുക്ക് ' എന്നാണ്.
മറിയം മുക്കിലെ ഫെലിക്‌സ് എന്ന മുക്കുവന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദിന്. ചരിത്രപ്രാധാന്യമുളള സ്ഥലമായാണ് ചിത്രത്തില്‍ മറിയം മുക്കിനെ അവതരിപ്പിക്കുന്നത്. പോര്‍ച്ചുഗീസുകാരുടെ പിന്മുറക്കാരെന്ന് വിശ്വസിച്ചുപോരുന്ന പ്രദേശവാസികളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം മുക്കുവ ശൈലിയിലുളള ഭാഷയായിരിക്കും സംസാരിക്കുക.

മുംബൈ പോലീസിലൂടെ ശ്രദ്ധേയയായ ഹിമ ഡേവിസ് ആണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. നെടുമുടി വേണു, സമുദ്രക്കനി, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലുണ്ടാകും.
ക്ലാസ്‌മേറ്റ്‌സ്, ഇവിടം സ്വര്‍ഗമാണ്, ഏഴു സുന്ദരരാത്രികള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ജയിംസ് ആല്‍ബര്‍ട്ട് ആയിരുന്നു. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തങ്കശ്ശേരി, വിഴിഞ്ഞം, കാപ്പില്‍ എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തിയാക്കുക.


Click it and Unblock the Notifications