ഫഹദിനെ നായകനാക്കാന്‍ ഫാസിലിന് ധൈര്യം പോര! വാപ്പ പറയുന്ന കാരണത്തെക്കുറിച്ച് മകന്‍

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ഫാസിലിന്റെ സിനിമകള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. സംവിധാനം മാത്രമല്ല മികച്ച അഭിനേതാവ് കൂടിയാണ് അദ്ദേഹമെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. പൃഥ്വിരാജിനായി ഓഡീഷന്‍ നടത്തിയത് ഫാസിലായിരുന്നു. അദ്ദേഹത്തിന്റെ അഭിനയ മികവിനെക്കുറിച്ച് അന്നേ മനസ്സിലാക്കിയിരുന്നു താരം. താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അദ്ദേഹത്തിനായി മികച്ച അവസരവും നല്‍കിയിരുന്നു. ലൂസിഫറിലെ കഥാപാത്രത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്.

മകനായ ഫഹദ് ഫാസിലിനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത് ഫാസില്‍ തന്നെയായിരുന്നു. കൈയ്യെത്തും ദൂരത്തിലൂടെയുള്ള വരവ് വിചാരിച്ചത്ര വിജയമായിരുന്നില്ല. കടുത്ത പരാജയമായിരുന്നു ഈ ചിത്രം ഏറ്റുവാങ്ങിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഫഹദ് വീണ്ടും എത്തിയത്. രണ്ടാം വരവില്‍ അസാമാന്യ അഭിനയ മികവ് പുറത്തെടുത്തതോടെ ഫഹദിന്റെ കരിയറും മാറി മറിയുകയായിരുന്നു. നായകനായാലും വില്ലത്തരമായാലും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയായിരുന്നു ഫഹദ്.

വാപ്പച്ചിക്കൊപ്പമുള്ള സിനിമ എന്ന് സംഭവിക്കുമെന്നായിരുന്നു ആരാധകര്‍ ഫഹദിനോട് ചോദിച്ചത്. ഫാസിലിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മകനെ നായകനാക്കി സിനിമയൊരുക്കാനുള്ള ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നായിരിക്കും അത് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. എന്നാല്‍ ഫാസിലിന് ഫഹദ് ഡേറ്റ് നല്‍കുന്നില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. ഈ വിമര്‍ശനത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ഫഹദ്.

Fahad

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

വാപ്പയ്ക്ക് ഡേറ്റ് നല്‍കാത്ത താരമല്ല ഞാന്‍. എന്റ ഡേറ്റ് ആര്‍ക്കും ഓപ്പണ്‍ ആണ്. പക്ഷെ എന്‍റെ മുന്നിലെത്തുന്ന തിരക്കഥ എന്നെക്കൂടി ആകര്‍ഷിക്കണം എന്ന് മാത്രം, ഞാന്‍ ഒരു ഗ്രൂപ്പുമായി മാത്രം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല. വാപ്പയുടെ സിനിമയില്‍ ഞാന്‍ വരാത്തതിന്റെ കാരണം മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ വാപ്പ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്നും ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു.

അവനെ എന്റെ സിനിമയില്‍ ഏങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് എനിക്ക് ഒരു ഐഡിയ ഇല്ല, മാത്രമല്ല ഞങ്ങള്‍ക്ക് ഒന്നിച്ച് ചെയ്യാന്‍ കഴിയുന്ന ഒരു തിരക്കഥ ഇതുവരെ ആരും നല്‍കിയിട്ടില്ല എന്നും, ചിലപ്പോള്‍ അതാകാം അങ്ങനൊരു സിനിമ വൈകുന്നതിന്റെ കാരണമെന്നും ഫഹദ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X