സിനിമയിലെപ്പോലെയല്ല, നസ്രിയ വന്നതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഫഹദ് ഫാസില്‍!
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസില്‍. മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. വേണു തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയതും. കാര്‍ബണിന് ശേഷം അഭിനയിക്കുന്ന ട്രാന്‍സിന്റെ സെറ്റിലേക്ക് ഫഹദ് ഇതിനോടകം തന്നെ ജോയിന്‍ ചെയ്തിട്ടുണ്ട്.
കാര്‍ബണിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് ഫഹദ് ഫാസില്‍ നസ്രിയ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. ട്രാന്‍സില്‍ ഫഹദിനൊപ്പം നായികയായി നസ്രിയയും എത്തുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

സിനിമയിലേക്കുളള തിരിച്ചുവരവ്
സിനിമയില്‍ നിന്നും ഔട്ടാവുന്നുവെന്ന തരത്തില്‍ വേണ്ട്ത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റാതിരുന്നൊരു സമയം ജീവിതത്തിലുണ്ടായിരുന്നു. പേഴ്‌സണല്‍ ലൈഫ് ഇല്ലാത്തതിനാലാണ് അത്തരമൊരവസ്ഥ വന്നതെന്നായിരുന്നു തോന്നിയത്. എന്നാല്‍ നസ്രിയ വന്നതിന് ശേഷം എല്ലാം ശരിയായെന്നും താരം പറയുന്നു.

താല്‍പര്യമില്ലെങ്കില്‍ ചെയ്യരുത്
ഒരു സിനിമയോട് താല്‍പര്യമില്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയാണെങ്കില്‍പ്പോലും അത് ഏറ്റെടുക്കരുതെന്ന് നസ്രിയ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ചിലസിനിമകള്‍ താന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും താരം പറയുന്നു.

മികച്ച പിന്തുണ
സിനിമാജീവിതത്തില്‍ ഇത്രയധികം പിന്തുണ നല്‍കുന്നൊരാള്‍ വീട്ടിലുള്ളപ്പോള്‍ തന്റെ കാര്യങ്ങളെല്ലാം എളുപ്പമാകുന്നുവെന്നും ഫഹദ് വ്യക്തമാക്കുന്നു.

നസ്രിയയുടെ തിരിച്ചുവരവ്
വിവാഹ ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ സിനിയിലേക്ക് തിരിച്ചുവരികയാണ്. പൃഥ്വിരാജും പാര്‍വതിയും നായികനായകന്‍മാരായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയായാണ് താരം എത്തുന്നത്.

ട്രാന്‍സിലെ നായിക?
ഫഹദിന്റെ പുതിയ സിനിമയായ ട്രാന്‍സില്‍ നായികയായി നസ്രിയ എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഓണ്‍സ്‌ക്രീനിലെ മികച്ച ജോഡികള്‍
ഫഹദും നസ്രിയയും ഭാര്യ ഭര്‍ത്താക്കന്‍മാരായി മികച്ച പ്രകടനമാണ് ബാംഗ്ലൂര്‍ ഡേയ്‌സില്‍ കാഴ്ച വെച്ചത്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയാണ് ഇവര്‍ക്കിടയില്‍.

തിരിച്ചുവരുമെന്ന് അറിയിച്ചിരുന്നു
വിവാഹ ശേഷം ഫഹദ് നേരിട്ട പ്രധാന ചോദ്യങ്ങളിലൊന്ന് നസ്രിയയുടെ തിരിച്ചുവരവായിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് അന്നേ ഇരുവരും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications