ഫഹദ് നായകന്‍, നസ്രിയ നിര്‍മാണം, അമല്‍ നീരദ് സംവിധാനം! പേര് വരത്തന്‍, ഇടിവെട്ട് സിനിമയായിരിക്കും..
Recommended Video

ഫഹദ് ഫാസില്‍ അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുതിയൊരു സിനിമ ഒരുങ്ങുകയാണ്. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പേര് പുറത്ത് വന്നിരിക്കുകയാണ്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ എന്നതിനപ്പുറം നസ്രിയയുടെ തിരിച്ച് വരവും സിനിമയുടെ പ്രത്യേകതകളിലുണ്ട്.
നായികയായി അഞ്ജലി മേനോന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അമല്‍ നീരദ് ചിത്രത്തില്‍ നിര്‍മാതാവിന്റെ വേഷത്തിലാണ് നസ്രിയയുള്ളത്. ഇന്ന് സിനിമയുടെ പേര് പുറത്ത് വിട്ടതിനൊപ്പം ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തിയിരുന്നു. സിനിമ വ്യത്യസ്ത പുലര്‍ത്തുന്ന ഒന്നായിരിക്കുമെന്ന സൂചനകളെല്ലാം ആ പോസ്റ്റില്‍ നിന്നും വ്യക്തമായിരുന്നു.

ഫഹദിന്റെ സിനിമ
കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ തമിഴ് ചിത്രം വേലൈക്കാരനിലെ ഫഹദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. വേണുവിന്റെ സംവിധാനത്തിലെത്തിയ കാര്‍ബണ്‍ ആണ് ഈ വര്‍ഷത്തെ ഫഹദ് ചിത്രം. കാര്‍ബണും മോശമില്ലാത്ത അഭിപ്രായം നേടിയ ചിത്രമായിരുന്നു. ഇനി തമിഴിലും മലയാളത്തിലുമായി ആറോളം സിനിമകളാണ് ഫഹദിന്റെ വരാനിരിക്കുന്നത്. അതില്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ഒപ്പം സിനിമയ്ക്ക് പേരും ഇട്ടിരിക്കുകയാണ്.

സിനിമയുടെ പേര്...
2014 ല്‍ പുറത്തിറങ്ങിയ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്നത്. സിനിമയ്ക്ക 'വരത്തന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് പേര് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഒറ്റ ഷെഡ്യൂളില്‍ വാഗമണ്ണില്‍ നിന്ന് തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള പദ്ധതികളായിരുന്നു തീരുമാനിച്ചിരുന്നത്. അമല്‍ നീരദിന്റെ ഉമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ കീഴിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'വരത്തന്‍' നിര്‍മ്മിക്കുന്നത്.

വ്യത്യസ്ത നിറഞ്ഞ സിനിമ
ചിത്രത്തില്‍ ഫഹദ് നായകനാവുമ്പോള്‍ ഐശ്വര്യ ലക്ഷ്മിയായിരിക്കും ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്. ഇതല്ലാതെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടിരുന്നില്ലായിരുന്നു. അതിനാല്‍ തന്നെ സിനിമയുടെ കഥയെ കുറിച്ചും മറ്റുള്ള കഥാപാത്രങ്ങളെ കുറിച്ചും അറിയാന്‍ താല്‍പര്യം സിനിമാപ്രേമികള്‍ക്കും ഉണ്ടായിരുന്നു. ഇപ്പോള്‍ പേരിനൊപ്പം പുറത്ത് വിട്ടിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വേറിട്ട് നില്‍ക്കുന്ന അവതരണവും കഥയുമായിരിക്കും വരത്തനില്‍ ഉണ്ടാവുകയെന്നാണ് സൂചന. ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും സിനിമയുടെ റിലീസ് എന്നാണെന്നുള്ളത് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

മറ്റുള്ള സിനിമകള്‍
അന്‍വര്‍ റഷീദ് സംവിധാനത്തിലെത്തുന്ന ഫഹദിന്റെ സിനിമയാണ് ട്രാന്‍സ്. വരത്തന്റെ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായതിന് ശേഷമായിരിക്കും ട്രാന്‍സ് ആരംഭിക്കുന്നത്. ഫഹദ് ഫാസിലും അമല്‍ നീരദും ഈ സിനിമയിലൂടെയും ഒന്നിക്കുകയാണ്. ഫഹദ് നായകനായി അഭിനയിക്കുമ്പോള്‍ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്. സിനിമയില്‍ പരീക്ഷണം നടത്തുന്ന സ്റ്റൈലിഷ് സംവിധായകനായ അമല്‍ നീരദ് പുതിയ സിനിമയിലൂടെ എന്തോ മാജിക്ക് കാണിക്കുമെന്നാണ് ആരാധകരുടെ ആകംഷ. രണ്ട് സിനിമകളും പ്രേക്ഷകനെ കൊണ്ട് കാത്തിരിപ്പിക്കുന്നതിനുള്ള കാരണം കിടിലന്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമ ആണെന്നുള്ളത് കൊണ്ടാണ്..


Click it and Unblock the Notifications