ഫഹദ് ഫാസിലാണോ അടുത്ത മാത്തന്‍! സ്‌റ്റൈലിഷ് ലുക്കില്‍ ഫഹദും ഐശ്വര്യ ലക്ഷ്മിയും, വരത്തന്‍ ഓണത്തിന്

ഫഹദ് ഫാസിലും ടൊവിനോ തോമസിന്റെയുമെല്ലാം റോമാന്റിക് പെര്‍ഫോമന്‍സ് ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. റിയലിസ്റ്റിക് കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമയാണ് വരത്തന്‍. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്നും പുതിയൊരു പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

ഫഹദ് ഫാസില്‍ സ്റ്റൈലിഷ് ലുക്കിലെത്തിയ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഫഹദിനൊപ്പം പോസ്റ്ററില്‍ ഐശ്വര്യയുമുണ്ട്. ടൊവിനോ തോമസിന് ശേഷം മറ്റൊരു മാത്തനാണോ ഫഹദ് ഫാസില്‍ എന്നാണ് പോസ്റ്ററിനെ കുറിച്ച് ചിലര്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ആകാംഷ ഉണര്‍ത്തുന്നൊരു ടീസറും പുറത്ത് വന്നിരുന്നു.

fahadh-faasil

വരത്തന്‍ എന്ന പേരില്‍ തന്നെ ഒരു വ്യത്യസ്തയുണ്ടെന്നും ഫഹദും അമലും ചേര്‍ന്ന് പ്രേക്ഷകരെ അത്ഭുതപ്പെടുത്താനുള്ള വരവാണെന്നുമാണ് വരത്തെ കുറിച്ചുള്ള അഭിപ്രായം. വരത്തന്‍ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. അമല്‍ നീരദിന്റെ ഉമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ കീഴിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'വരത്തന്‍' നിര്‍മ്മിക്കുന്നത്.

ഒറ്റ ഷെഡ്യൂളില്‍ വാഗമണ്ണില്‍ നിന്ന് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നോ ചിത്രത്തിന്റെ പ്രമേയം എന്താണെന്നോ ഇനിയും പുറത്ത് വന്നിട്ടില്ല. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രമാണ് വരാനിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X