ഫഹദ് ഫാസില്‍ അമല്‍ നീരദ് കൂട്ടുകെട്ടില്‍ അടുത്ത മാജിക്ക് വരുന്നു!ത്രില്ലടിപ്പിക്കുന്ന ടീസര്‍ പുറത്ത്

ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും. സിനിമയില്‍ നിന്നും കിടിലനൊരു ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നുള്ള കാര്യം ടീസറിലെ ഒറ്റ രംഗത്തില്‍ നിന്നും വ്യക്തമാണ്.

അടുത്തിടെയാണ് സിനിമയുടെ പേരിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നത്. വരത്തന്‍ എന്ന പേരില്‍ തന്നെ ഒരു വ്യത്യസ്ത കഥ പറയാന്‍ ഉണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഫഹദിന്റെ നായികയായി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലുള്ളത്. സിനിമയെ കുറിച്ച് പറയാന്‍ മറ്റൊരു വിശേഷം കൂടിയാണ്.

varathan-

സിനിമ നിര്‍മ്മിക്കുന്നത് നസ്രിയ നസീം ആണെന്നുള്ളതാണ്. അമല്‍ നീരദിന്റെ ഉമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ കീഴിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'വരത്തന്‍' നിര്‍മ്മിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ വാഗമണ്ണില്‍ നിന്ന് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നോ ചിത്രത്തിന്റെ പ്രമേയം എന്താണെന്നോ ഇനിയും പുറത്ത് വന്നിട്ടില്ല.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സാണ് ഇനി വരാനിരിക്കുന്ന ഫഹദിന്റെ സിനിമ. ഫഹദ് നായകനായി അഭിനയിക്കുമ്പോള്‍ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്. ട്രാന്‍സിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X