ഫഹദിന്റെ മുഖത്തടിച്ച് സായി പല്ലവി! മലയാള സിനിമയില്‍ ഇവര്‍ വിപ്ലവം സൃഷ്ടിക്കും! അതിരന്റെ ടീസർ എത്തി!

Recommended Video

ആകാംക്ഷ ഉണര്‍ത്തി അതിരന്റെ കിടിലന്‍ ടീസര്‍ | filmibeat Malayalam

അടുത്ത കാലത്തായി ഫഹദ് ഫാസില്‍ സിനിമകള്‍ക്ക് വമ്പന്‍ വരവേല്‍പ്പാണ് ലഭിക്കാറുള്ളത്. ഈ വര്‍ഷം കുമ്പളങ്ങി നൈറ്റ്‌സ് എ്ന്ന ചിത്രത്തില്‍ വിസ്മയിപ്പിച്ച താരം തമിഴില്‍ സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയിലും അഭിനയിച്ച് ഞെട്ടിച്ചിരുന്നു. ഇക്കൊല്ലവും ഫഹദിന് വിജയതുടക്കമാണെന്ന കാര്യത്തില്‍ സംശയമില്ല. ഉടന്‍ തന്നെ മറ്റൊരു ഫഹദ് ഫാസില്‍ ചിത്രം കൂടി റിലീസിനൊത്തുകയാണ്.

ഫഹദ് ഫാസില്‍ നായകനായും സായി പല്ലവി നായികയായിട്ടുമെത്തുന്ന അതിരന്‍ ആണ് ഇനി വരാനിരിക്കുന്ന ചിത്രം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സായി പല്ലവി മലയാളത്തിലേക്ക് മടങ്ങി എത്തുന്ന സിനിമ എന്ന പ്രത്യേകതയും അതിരനുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നിന്നും അതിശയിപ്പിക്കുന്ന ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

  ഫഹദിന്റെ അതിരന്‍

ഫഹദിന്റെ അതിരന്‍

നവാഗതനായ വിവേക് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അതിരന്‍. റോമാന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം പോസ്റ്ററില്‍ സായി പല്ലവി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സംവിധായകന്‍ വിവേക് തന്നയാണ് സിനിമയ്ക്ക് കഥ ഒരുക്കിയത്. പ്രമുഖ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ് തിരക്കഥ തയ്യാറാക്കി. അനു മൂത്തേടനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പിഎസ് ജയഹരിയുടെതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്.

ടീസര്‍ പുറത്ത്

ടീസര്‍ പുറത്ത്

ഇപ്പോഴിതാ സിനിമയില്‍ നിന്നും അതിശയിപ്പിക്കുന്ന ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. സായി പല്ലവിയെ ഒരു ഇരുട്ട് മുറിയില്‍ അടച്ചിട്ടിരിക്കുന്നതും അവിടേക്ക് കടന്ന് വരുന്ന ഡോക്ടറായിട്ടാണ് ഫഹദ് എത്തുന്നത്. ഒരു ഹൊറര്‍ പ്രതീതി നിലനില്‍ക്കുന്ന സിനിമയുടെ ടീസറിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ടീസറിലൂടെ തന്നെ പ്രേക്ഷകപ്രീതി നിലനിര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. വിഷുവിന് മുന്നോടിയായി ഏപ്രിൽ 12 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിനോടനുബന്ധിച്ച് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

 അതിരന്‍ പറയുന്ന കഥ ഇങ്ങനെ..

അതിരന്‍ പറയുന്ന കഥ ഇങ്ങനെ..

ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമൊക്കെ പശ്ചാതലമാക്കിയാണ് അതിരന്റെ കഥ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഊട്ടിയിലായിരുന്നു പ്രധാന ലൊക്കേഷന്‍. ഫഹദ് ഫാസില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഏതെങ്കിലുമൊരു കഥാപാത്രത്തെക്കാള്‍ കഥയ്ക്ക് പ്രധാന്യമുള്ള ചിത്രമാണ് അതിരന്‍. സിനിമയുടെ കഥ എഴുതുന്ന സമയത്ത് തന്നെ നായകനായി ഫഹദിനെ തീരുമാനിച്ചിരുന്നതായി തിരക്കഥാകൃത്തായ പിഎഫ് മാത്യൂസ് നേരത്തെ പറഞ്ഞിരുന്നു.

താരസമ്പന്നമാണ്

താരസമ്പന്നമാണ്

ഫഹദ് ഫാസില്‍ ഡോക്ടറുടെ വേഷത്തിലെത്തുമ്പോള്‍ സായി പല്ലവി മാനസികപ്രശ്‌നങ്ങളുള്ള വേഷത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ സായി പല്ലവിയുടെ സംഘട്ടന രംഗങ്ങളുണ്ടെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് അതിരനിലെ മറ്റ് താരങ്ങള്‍. വാള്‍ട്ട് ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അതിരന്റെ സംവിധായകന്‍ വിവേക്. ഒരിടവേളയ്ക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണെന്നുള്ള പ്രത്യേകതയും അതിരനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X