»   » അന്‍വര്‍ റഷീദ് ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം എത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്നറിയാമോ???

അന്‍വര്‍ റഷീദ് ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം എത്തുന്ന താരങ്ങള്‍ ആരൊക്കെയാണെന്നറിയാമോ???

Posted By: Karthi
Subscribe to Filmibeat Malayalam

അഞ്ച് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് വീണ്ടും സംവിധായകനായി എത്തുകയാണ്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രങ്ങളൊന്നും അന്‍വര്‍ റഷീദ് സംവിധാനം ചെയ്തിരുന്നില്ല. പക്ഷെ നിര്‍മാതാവ് എന്ന നിലയില്‍ സിനിമയില്‍ സജീവമായിരുന്നു അന്‍വര്‍ റഷീദ്. ഇപ്പോഴിതാ ഫഹദ് ഫാസിലെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. മലയാള സിനിമയിലെ ഒരുപിടി ശ്രദ്ധേയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും.

trance

ട്രാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ താര നിര്‍ണയം പൂര്‍ത്തിയായി വരികയാണ്. സംസ്ഥാന പുരസ്‌കാര ജേതാവ് വിനായകന്‍, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പം പ്രേമം ഡയറക്ടര്‍ അല്‍ഫോന്‍സ് പുത്രനും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. പ്രേമത്തില്‍ ചെറിയ ഒരു രംഗത്തില്‍ അഭിനയിച്ച അല്‍ഫോന്‍സ് പുത്രന്റെ ആദ്യ മുഴുനീള കഥാപാത്രമായിരിക്കും ട്രാന്‍സിലേത്. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന് തിരക്കഥ ഒരുക്കുന്നത്. 

ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നില്‍ പ്രമുഖരുടെ നിരതന്നെയുണ്ട്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ ലേഖനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ കൂടെയായ അമല്‍ നിരദ് ട്രാന്‍സിന്റെ ഛായാഗ്രഹണം നിര്‍വഹിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധായകനായി എത്തുമ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.

English summary
Earlier in the day we had reported that Fahadh Faasil’s upcoming movie with director Anwar Rasheed has been titled as Trance. The movie’s cast is a big one that includes the likes Vinayakan, Soubin Shahir, Sreenath Bhasi, Premam director Alphonse Puthren and Chemban Vinod Jose.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam