ഫഹദ് ഫാസില്‍ മിന്നിക്കും! രാക്ഷസന്‍ പോലെയല്ല അതിലും ഭീകര സൈക്കോ വില്ലന്‍ മലയാളത്തില്‍!

മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍ ഫഹദ് ഫാസിലാണ്. നാച്വുറല്‍ അഭിനയത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത ഫഹദിനെ ആരാധിക്കുന്ന വലിയൊരു വിഭാഗം സിനിമാപ്രേമികള്‍ ഇന്ന് കേരളത്തിലുണ്ട്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് നായകനായ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നവയായിരുന്നു. അതിനിടെ തമിഴിലും താരം അഭിനയിച്ചിരുന്നു. വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷത്തിലായിരുന്നു ഫഹദിന്റെ തമിഴ് അരങ്ങേറ്റം.

തമിഴിലെ ഫഹദിന്റെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാളത്തിലും ഒരു വില്ലന്‍ വേഷത്തില്‍ ഫഹദ് എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വെറും വില്ലനല്ല സൈക്കോ വില്ലനാവുകയാണ് ഫഹദ് എന്നാണ് സൂചന. ചിത്രത്തില്‍ ഫഹദ് മുഴുനീളം വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

fahadh

ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലാണ് ഫഹദ് വിസ്മയിപ്പിക്കാന്‍ പോവുന്നത്. ഷെയിന്‍ നീഗമാണ് നായകന്‍. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു ഫാമിലി ഡ്രാമയായി ഒരുക്കുന്ന സിനിമയ്ക്ക് ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്.

വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ടസുമായി ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, സുശിന്‍ സംഗീതം പകരുമ്പോള്‍ സൈജു ശ്രീധാരനാണ് എഡിറ്റര്‍. ഫെബ്രുവരി ഏഴിന് ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X