ഫഹദ് ഫാസിലിന്റെ അടുത്ത മത്സരം ബോളിവുഡ് താരരാജാക്കന്മാരോട്! ആരായിരിക്കും ജയിക്കുന്നത്?

മലയാള സിനിമയുടെ റിയലിസ്റ്റിക് നായകനാണ് ഫഹദ് ഫാസില്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകളിലെ ഫഹദിന്റെ പ്രകടനം ദേശീയ പുരസ്‌കാര വേദിയില്‍ വരെ എത്തിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ കഴിവുള്ള യുവതാരങ്ങൡ ഒരാള്‍ ഫഹദാണ്. മോഹന്‍ലാലിനെ പോലെ അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിച്ച് കൊടുക്കുന്ന താരമാണെന്നാണ് ഫഹദിനെ കുറിച്ചുള്ള അഭിപ്രായം.

ഛായഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ ആണ് ഈ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ സിനിമ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫഹദിനെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു. ഇപ്പോള്‍ വലിയൊരു പുരസ്‌കാരം താരത്തെ തേടിയെത്താന്‍ പോവുകയാണ്. അതും ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍ എന്നിവരോട് മത്സരിച്ചാണെന്നുള്ളതാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ഫിലിം ഫെസ്റ്റില്‍ ഓഫ് മെല്‍ബണ്‍

ഇന്ത്യന്‍ ഫിലിം ഫെസ്റ്റില്‍ ഓഫ് മെല്‍ബണ്‍

ജനപ്രീതി നേടിയ ചലച്ചിത്രമേളയാണ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റില്‍ ഓഫ് മെല്‍ബണ്‍. അടുത്ത മാസം ഫെസ്റ്റിവല്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞിരിക്കുകയാണ്. ആഗസ്റ്റ് 10 മുതല്‍ 22 വരെ നീണ്ട് നില്‍ക്കുന്ന മേളയാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത്തവണ ചലച്ചിത്ര മേളയില്‍ നിന്നും നിരവധി പുരസ്‌കാരങ്ങളാണ് കൊടുക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് സന്തോഷിക്കാനുള്ള കാര്യവും അതിലുണ്ടെന്നുള്ളതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

 ഫഹദ് ഫാസിലും തിരഞ്ഞെടുക്കപ്പെട്ടു..

ഫഹദ് ഫാസിലും തിരഞ്ഞെടുക്കപ്പെട്ടു..

ഇത്തവണ ഇന്ത്യന്‍ ഫിലിം ഫെസ്റ്റില്‍ ഓഫ് മെല്‍ബണില്‍ മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയില്‍ മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലിന്റെ പേരും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ദിലീഷ് പോത്തന്റെ സംവിധാനത്തിലെത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു ഫഹദിനെ തേടി ഈ അവസരമെത്താന്‍ കാരണം. തെന്നിന്ത്യയില്‍ നിന്നും നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടിയ ഏക താരം കൂടിയാണ് ഫഹദ്.

മറ്റുള്ള താരങ്ങൾ

മറ്റുള്ള താരങ്ങൾ

ഇന്ത്യന്‍ ഫിലിം ഫെസ്റ്റില്‍ ഓഫ് മെല്‍ബണില്‍ മികച്ച നടനുള്ള നോമിനേഷന്‍ ലിസ്റ്റില്‍ ഫഹദിനൊപ്പം സ്ഥാനം പിടിച്ചിരിക്കുന്നത് ബോളിവുഡിലെ പ്രമുഖ താരങ്ങളാണ്. രണ്‍ബീര്‍ കപൂര്‍ (സഞ്ജു), രണ്‍വീര്‍ സിംഗ് (പത്മാവത്), അക്ഷയ് കുമാര്‍ (പാഡ്മാന്‍), മനോജ് വാജ്‌പേയ് ( ഇന്‍ ദ ഷാഡോസ്), ഷാഹിദ് കപൂര്‍ (പത്മാവത്), സൗമിത്ര ചാറ്റര്‍ജി (മായൂരാക്ഷി), എന്നിവരാണ് ഫഹദിനൊപ്പം മികച്ച നടനുള്ള നോമിനേഷനിലുള്ളത്.

പുരസ്‌കാരങ്ങള്‍ നിരവധി

പുരസ്‌കാരങ്ങള്‍ നിരവധി

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രത്തില്‍ പ്രസാദ് എന്ന പേരിലുള്ള കള്ളനായിട്ടാണ് ഫഹദ് അഭിനയിച്ചിരുന്നത്. കള്ളനാണെങ്കിലും പ്രസാദിനെ ഇഷ്ടപ്പെട്ടവരായിരുന്നു പ്രേക്ഷകര്‍. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം, മികച്ച നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിങ്ങനെ ഈ കഥാപാത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ ഫഹദിനെ തേടിയെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X