അയ്യര്‍ ഇന്‍ പാകിസ്താന്‍ ഫഹദിന് തലവേദനയാകുന്നു!

By Lakshmi

കാരറില്‍ ഒപ്പിടുകയും പിന്നീട് പിന്‍മാറുകയും ചെയ്ത അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രം ഫഹദിന് തലവേദനയായി മാറുന്നു. ഈ ചിത്രത്തില്‍ നിന്നും പിന്‍മാറുകയും സംവിധായകന് നല്‍കിയ വാക്ക് പാലിക്കാതിരിക്കുകയും ചെയ്ത ഫഹദിനെ ഇപ്പോള്‍ ഫിലിം ചേംബര്‍ വിമര്‍ശിച്ചിരിക്കുകയാണ്.

കരാറൊപ്പിട്ട് ഫോട്ടോഷൂട്ടും കഴിഞ്ഞശേഷമായിരുന്നു കഥയില്‍ അതൃപ്തിയറിയിച്ചുകൊണ്ട് ഫഹദ് ഫാസില്‍ സംവിധായകന്‍ ഫലസിന്റെ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. അന്ന് പുതിയ കഥയുണ്ടെങ്കില്‍ അഭിനയിക്കാമെന്നായിരുന്നു ഫഹദ് സംവിധായകനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഫസല്‍ പുതിയ കഥയുമായി ചെന്നിട്ടും താരം അഭിനയിക്കാന്‍ കൂട്ടാക്കിയില്ലത്രേ. ഇതെത്തുടര്‍ന്ന് നിവൃത്തിയില്ലാത്ത ചിത്രത്തിന്റെ നിര്‍മ്മാതാവ് അരോമ മണി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫിലിം ചേംബറിലും പരാതി നല്‍കി.

Iyer In Pakistan

അന്‍വര്‍ റഷീദിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ഫഹദ് ഫസലിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് ചേംബര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഫഹദിന്റെ ചിത്രങ്ങളുടെ റിലീസും ഷൂട്ടിങും തടയുമെന്നാണ് ചേംബര്‍ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഫഹദിനെ അറിയിച്ചിട്ടുണ്ടെന്നും ചേംബര്‍ അംഗങ്ങള്‍ പറയുന്നു.

അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തില്‍ ജഗതിശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചേംബറിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഫഹദ് ഇനി അഭിനയിക്കുക ഇതേ ചിത്രത്തിലാണോ അതോ ഫസല്‍ കൊണ്ടുവന്ന രണ്ടാമത്തെ കഥയിലാണോയെന്നകാര്യം വ്യക്തമല്ല. ചേംബറിന്റെ നിര്‍ദ്ദേശത്തോട് ഫഹദ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടും ഇല്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X