»   » ഫഹദ് ഫാസിലിന്റെ പുതിയ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുമോ?

ഫഹദ് ഫാസിലിന്റെ പുതിയ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുമോ?

By: Rohini
Subscribe to Filmibeat Malayalam

തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ക്ക് ശേഷമാണ് ഫഹദ് ഫാസിലിന് ഒരു വിജയം ഉണ്ടായത്. എന്നാല്‍ ആ വിജയത്തിന് ശേഷം ഫഹദ് പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തതായി കണ്ടില്ല. ഫഹദ് ഫാസിലിന് ഇതെന്തുപറ്റി?

ആ വിജയം ആവര്‍ത്തിക്കാന്‍ ഫഹദും അനില്‍ രാധാകൃഷ്ണ മേനോനും വീണ്ടും ഒന്നിക്കുന്നു

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് ഫഹദിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ഒരു വര്‍ഷം അഞ്ചും ആറും സിനിമകള്‍ ഫഹദിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അനില്‍ രാധാകൃഷ്ണന്റെ ഒരു സിനിമ മാത്രമാമ് പറഞ്ഞു കേള്‍ക്കുന്നത്. എന്തുപറ്റി?

ഫഹദ് ഫാസിലിന്റെ പുതിയ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുമോ?

ഒരു വര്‍ഷം മൂന്നും നാലും സിനിമകള്‍ ചെയ്തിരുന്ന ഫഹദ് ഫാസില്‍ ഇപ്പോള്‍ ഒരു സിനിമയും കരാറൊപ്പിട്ടതായി കാണുന്നില്ല. 2013 ല്‍ 12 സിനിമകളാണ് ഫഹദ് ചെയ്തത്. 2014 ല്‍ അഞ്ച് സിനിമകള്‍ ചെയ്തു. എന്നാല്‍ ഈ വര്‍ഷം രണ്ടേ രണ്ട് ചിത്രങ്ങള്‍ (മണ്‍സൂണ് മാംഗോസ്, മഹേഷിന്റെ പ്രതികാരം) മാത്രമാണ് ഫഹദിന്റേതായി തിയേറ്ററിലെത്തിയത്.

ഫഹദ് ഫാസിലിന്റെ പുതിയ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുമോ?

ചിത്രങ്ങള്‍ വരാത്തത് കൊണ്ടല്ല, ഫഹദ് ഒരു പുതിയ തീരുമാനമെടുത്തിരിയ്ക്കകുകയാണ്. അതാണത്രെ സിനിമകളുടെ എണ്ണം കുറയാനുള്ള കാരണം. മറ്റൊന്നുമല്ല, ഒരു വര്‍ഷം ഒരു നല്ല സിനിമ എന്നതാണത്രെ ഇനി ഫഹദിന്റെ തീരുമാനം. ഇത് ആരാധകര്‍ക്ക് വലിയ നിരാശ ഉണ്ടാക്കിയിരിക്കുകയാണ്.

ഫഹദ് ഫാസിലിന്റെ പുതിയ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുമോ?

തുടര്‍ച്ചയായി കരിയറില്‍ പരാജയങ്ങള്‍ വന്നപ്പോള്‍ ഫഹദ് ഫാസില്‍ അഡ്വാന്‍സ് തുക തിരിച്ചു നല്‍കി സിനിമയില്‍ നിന്ന് പിന്മാറിയതായി കേട്ടിരുന്നു. തന്റെ കരിയര്‍ ഇനി തെളിയുമെങ്കില്‍ അപ്പോള്‍ ഈ സിനിമ ചെയ്യാം എന്നാണത്രെ അന്ന് ഫഹദ് പറഞ്ഞത്.

ഫഹദ് ഫാസിലിന്റെ പുതിയ തീരുമാനം ആരാധകരെ നിരാശപ്പെടുത്തുമോ?

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഇനി അഭിനയിക്കുന്നത്. നേരത്തെ ഇരുവരും ഒന്നിച്ച നോര്‍ത്ത് 24 കാതം മികച്ച വിജയമായിരുന്നു. ഈ ചിത്രത്തിലൂടെ ഫഹദിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

English summary
Fahadh Faasil had made a decision that from now onwards he will sign only one film a year. This year fahadh will act in an Anil radhakrishnan directorial venture.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam