ആ രണ്ടു ചിത്രങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നു!! എന്നാൽ.... ആഗ്രഹിച്ച ആ കഥാപാത്രങ്ങളെ കുറിച്ച് ഫഹദ്
ഹിറ്റ് മാത്രം സമ്മനിക്കുന്ന ഫഹദ് രണ്ടു ചിത്രങ്ങളിലെ വേഷങ്ങൾ ആഗ്രഹിച്ചിരുന്നു
അമൽ നീരദ്- ഫഹദ് ഫാസിൽ ചിത്രം തിയേറ്ററിൽ വൻ വിജയം നേടുകയാണ്.ഫഹദ് ഫാസിൽ എന്ന നടന്റെ സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ കുറെ എക്സപ്പറ്റേഷൻ പ്രേക്ഷകർക്ക് ഉണ്ടാകാറുണ്ട്. എന്നാൽ ആഗ്രഹിക്കുന്നതിലും ഒരു പടി കൂടുതലാണ് താരം ആരാധകർക്ക് നൽകുന്നത്. വരത്തൻ പ്രഖ്യാപിച്ചതു മുതൽ ചിത്രത്തിനു വേണ്ടിയുളള കാത്തിരുപ്പിലായിരുന്നു പ്രേക്ഷകർ. പ്രതീക്ഷച്ചതിലും അപ്പുറമായിരുന്നു ചിത്രം.

ചെയ്യുന്ന ചിത്രങ്ങളിൽ എല്ലാം തന്നെ ഫഹദ് ഫാസിൽ തന്റെ ഒപ്പ് പതിപ്പിക്കാറുണ്ട്. അത് താരത്തിന്റെ ചിത്രങ്ങൾ എടുത്തു നോക്കിയാൽ വ്യക്തവുമാണ്. സംവിധായകന്മാർ പൂർണ്ണ വിശ്വാസത്തോടെയാണ് ഫഹദിനു മുന്നിൽ ഒരു കഥാപാത്രവുമായി എത്തുന്നത്. എന്താണോ വേണ്ടത് അത് കൃത്യമായി നൽകുകയും ചെയ്യാറുണ്ട്. ഹിറ്റ് മാത്രം സമ്മനിക്കുന്ന ഫഹദ് രണ്ടു ചിത്രങ്ങളിലെ വേഷങ്ങൾ ആഗ്രഹിച്ചിരുന്നു. താരം താരം തന്നെയാണ് അത് വെളിപ്പെടുത്തിയത്, ദ് ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സുഡാനി ഫ്രം നൈജീരിയയും തമിഴ് ചിത്രം അരുവിയും താൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്ന് ഫഹദ് വെളിപ്പെടുത്തി. ചിത്രത്തിലെ കഥാപാത്രങ്ങളെ മാത്രമാണ് പ്രേക്ഷകർ നോക്കുന്നതെന്നും അല്ലാതെ മറ്റൊന്നും നോക്കുന്നില്ലെന്നും ഫഹദ് അഭിമുഖത്തിൽ പറഞ്ഞു. പ്രേക്ഷകരുടെ രുചികൾ മാറി കൊണ്ടിരിക്കുകയാണ് . അവരുടെ ടേസ്റ്റിനനുസരിച്ച് നമ്മളും മാറണമെന്നും താരം പറഞ്ഞു. തൊണ്ടി മുതലും ദൃക്സാക്ഷി'യും പോലെ ഒരു സിനിമയ്ക്ക് ഇതിന് മുന്‍പ് ആരും പണമിറക്കുമെന്ന് തോന്നുന്നില്ല 'മഹേഷിന്റെ പ്രതികാരം' നിര്‍മിച്ചപ്പോള്‍ ആഷിഖ് അബു ലാഭം പ്രതീക്ഷിച്ചിരുന്നിതുമില്ല. ഈ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വമ്പിച്ച വിജയങ്ങളായിരുന്നു. അ ഇതു ആളുകളുടെ ടേസ്റ്റ് മാറിയതിനുള്ളതെളിവാണ്. തൊണ്ടി മുതല്‍ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നുവെന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications