സുലൈമാന്‍ മാലിക്കായി ഞെട്ടിച്ച് ഫഹദ് ഫാസില്‍, മാലിക്ക് ട്രെയിലര്‍ പുറത്ത്
സീ യൂ സൂണിന് ശേഷം ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ വരുന്ന ചിത്രമാണ് മാലിക്ക്. കോവിഡ് സാഹചര്യത്തില്‍ റിലീസ് മാറ്റിവെച്ച സിനിമ മേയ് 13നാണ് തിയ്യേറ്ററുകളിലെത്തുന്നത്. മാലിക്കിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ഫഹദ് ചിത്രത്തിന്‌റെ ട്രെയിലറിന് ലഭിക്കുന്നത്. സുലൈമാന്‍ മാലിക്ക് എന്ന ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‌റെ വിവിധ കാലഘട്ടത്തിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. ഫഹദിന്‌റെ അഭിനയവും വേഷപ്പകര്‍ച്ചകളും തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.

നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുലൈമാന്‍ മാലിക്ക് എന്ന തീരദേശ ജനതയുടെ നായകന്‌റെ ഇരുപത് മുതല്‍ 55 വയസ് വരെയുളള കാലഘട്ടമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഫഹദ് ഫാസിലിന്‌റെ കരിയറിലെ എറ്റവും വലിയ മുതല്‍മുടക്കിലുളള ചിത്രമായാണ് മാലിക്ക് എത്തുന്നത്. ആന്റോ ജോസഫാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി നേരത്തെ 20 കിലോയോളം ശരീരഭാരം കുറച്ച് ഫഹദ് ഞെട്ടിച്ചിരുന്നു.
ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടേക്ക് ഓഫ് ആണ് ഫഹദ്-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ആദ്യം പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ ഫഹദിനൊപ്പം കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ടേക്ക് ഓഫിന് ശേഷം ഈ കൂട്ടുകെട്ടില്‍ എത്തേണ്ട ചിത്രമായിരുന്നു മാലിക്ക്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചു. ആ സമയത്താണ് സീ യൂ സൂണ്‍ ഒടിടി പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയത്.


Click it and Unblock the Notifications