ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിന് പരിക്ക്; സെറ്റിട്ട വീടിന് മുകളില്‍ നിന്നും നടന്‍ താഴേക്ക് വീഴുകയായിരുന്നു
നടന്‍ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിന് മുകളില്‍ നിന്നും വീണാണ് താരത്തിന് പരിക്ക് പറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ പരിക്കുകള്‍ നിസാരമെന്നാണ് വിവരം. ചിത്രത്തില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ച് പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീടിന് മുകളില്‍ നിന്നാണ് ഫഹദ് താഴേക്ക് വീഴുന്നത്.
ചികിത്സയില്‍ കഴിയുന്ന താരത്തിന് വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാല്‍ മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് താത്കാലികമായി ചിത്രീകരണം നിര്‍ത്തിവെച്ചതായിട്ടാണ് അറിയുന്നത്.

ഫഹദ് ഫാസില്‍ നായകനായിട്ടെത്തുന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സജിമോന്‍ പ്രഭാകരനാണ് സംവിധാനം ചെയ്യുന്നത്. രജിഷ വിജയന്‍, ജാഫര്‍ ഇടുക്കി, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥയ്‌ക്കൊപ്പം മഹേഷ് നാരായണന്‍ തന്നെയാണ് ഛായാഗ്രാഹണവും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. ഈരാട്ടുപേട്ട, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം.
Recommended Video
ഫഹദിന്റെ പിതാവും പ്രശസ്ത സംവിധായകനുമായ ഫാസിലാണ് മലയന്‍കുഞ്ഞ് നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും ഒരു സിനിമയിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇരുള്‍, ജോജി, മാലിക്, തുടങ്ങി ഫഹദ് ഫാസില്‍ നായകനാവുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications