മമ്മൂട്ടിയും മോഹന്‍ലാലും ബോക്‌സോഫീസ് അടക്കി ഭരിച്ചതോടെ ഫഹദ് പിന്നില്‍! അതിരന്റെ കളക്ഷന്‍ പുറത്ത്

വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി താരരാജാക്കന്മാരുടെയും യൂത്തന്മാരുടെയുമെല്ലാം സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ലൂസിഫറാണ് ആദ്യമെത്തിയത്. പിന്നാലെ മമ്മൂട്ടി നായകനായിട്ടെത്തിയ മധുരരാജയും ഫഹദ് ഫാസിലിന്റെ അതിരനും തിയറ്ററുകളിലേക്ക് എത്തിച്ചു. മൂന്ന് സിനിമകളും ഗംഭീരമായി പ്രകടനം നടത്തി കൊണ്ടിരിക്കുയാണ്.

മധുരരാജയും ലൂസിഫറും ബിഗ് ബജറ്റിലൊരുക്കിയ സിനിമകളായതിനാലും സൂപ്പര്‍ താരങ്ങളുടെ സിനിമകളാണെന്നുള്ളതും വലിയ പബ്ലിസിറ്റിയ്ക്ക് കാരണമായി. ഇരു സിനിമകളുമായി അവലോകനം നടത്തുമ്പോള്‍ അതിരന്‍ ബോക്‌സോഫീസില്‍ പതുങ്ങിയ തുടക്കമാണ്. ആദ്യ നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തിലെ സെന്ററുകളില്‍ നിന്ന് മോശമില്ലാത്ത തുകയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

 സൈക്കോ ത്രില്ലര്‍

സൈക്കോ ത്രില്ലര്‍

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്ത ചിത്രമാണ് അതിരന്‍. ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുമ്പോള്‍ സായി പല്ലവിയാണ് നായിക. റോമാന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കിയ ചിത്രം ഒരു സൈക്കോ ത്രില്ലറാണ്. ആദ്യം മുതല്‍ അവസാനം വരെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്നത്. വേറിട്ട കഥയും സിനിമയ്ക്ക് പുതുജീവന്‍ നല്‍കി. മധുരരാജയ്‌ക്കൊപ്പം റിലീസിനെത്തിയ സിനിമയുടെ ആദ്യ ദിനം മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. എന്നാല്‍ പല പ്രമുഖ സെന്ററുകളിലേക്കും സിനിമ ഇനി റിലീസിനൊരുങ്ങുന്നതേയുള്ളു.

വിദേശത്തേക്ക് റിലീസിനെത്തുന്നു..

വിദേശത്തേക്ക് റിലീസിനെത്തുന്നു..

ഏപ്രില്‍ പന്ത്രണ്ടിന് കേരളത്തില്‍ റിലീസ് ചെയ്‌തെങ്കിലും വിദേശത്തേക്ക് സിനിമ എത്തിച്ചിരുന്നില്ല. ഏപ്രില്‍ 25 ന് യുഎഇ, ജിസിസി സെന്ററുകളിലേക്ക് കൂടി അതിരന്‍ എത്തുകയാണ്. കേരളത്തിന് പുറത്ത് ചെന്നൈ, ബാംഗ്ലൂര്‍, തുടങ്ങിയ സെന്ററുകളില്‍ നിന്നും ബോക്‌സോഫീസില്‍ മോശമില്ലാത്ത സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഔദ്യോഗികമായ കളക്ഷന്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല

 പുറത്ത് വന്ന കണക്ക്

പുറത്ത് വന്ന കണക്ക്

റിലീസ് ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 15 ഷോ ആയിരുന്നു അതിരന് ലഭിച്ചത്. അതില്‍ നിന്നുമായി 4.47 ലക്ഷമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. രണ്ടാം ദിവസം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 4.81 ലക്ഷം സ്വന്തമാക്കിയ സിനിമ ആദ്യ രണ്ട് ദിവസം കൊണ്ട് 9.29 ലക്ഷം മറികടന്നു. നിലവില്‍ നാല് ദിവസം കഴിയുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 14 ഷോ ആണ് അതിരന് ലഭിക്കുന്നത്. അതില്‍ നിന്നും 18.84 ലക്ഷമാണ് സിനിമ കരസ്ഥമാക്കിയിരിക്കുന്നത്.

 താരരാജാക്കന്മാരുടെ സിനിമകള്‍

താരരാജാക്കന്മാരുടെ സിനിമകള്‍

മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസിനെത്തി ആദ്യ എട്ട് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. 20 ദിവസങ്ങളെത്തിയപ്പോഴും ലൂസിഫര്‍ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. അതിനൊപ്പം തന്നെ മമ്മൂട്ടിയുടെ മധുരരാജയും മിന്നിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ 32.4 കോടി സ്വന്തമാക്കിയിരിക്കുകയാണ്. അതിരനൊപ്പമെത്തിയ മധുരാജയുടെ കളക്ഷന്‍ വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. അതിരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X