ഫഹദ് ഫാസിലിന്റെ മാസ് പ്രകടനം അവസാനിക്കുന്നില്ല! 2 സിനിമകള്‍ ഒന്നിച്ച് ഹിറ്റ്! പ്രകാശനും കിടുക്കി!!

ആദ്യ സിനിമ തന്നെ തിയറ്ററുകളില്‍ പൂര്‍ണ പരാജയമായതോടെ സിനിമയില്‍ നിന്നും മാറി നിന്ന താരമാണ് ഫഹദ് ഫാസില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ ഫഹദ് ഇന്ന് മലയാള സിനിമയില്‍ ഏറ്റവും ഭാഗ്യമുള്ള താരമായി മാറിയിരിക്കുകയാണ്. ഫഹദ് അഭിനയിക്കുന്ന എല്ലാ സിനിമകളും ബോക്‌സോഫീസില്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കണ്ട് വരുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന പേരിലെത്തിയ ചിത്രമാണ് ഇപ്പോല്‍ ബോക്‌സോഫീസില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. എന്നാല്‍ 2018 ലെ ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്ത ഞാന്‍ പ്രകാശന്‍ ഉണ്ടാക്കിയ ഓളം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ഞാന്‍ പ്രകാശനായി ഫഹദ്

ഞാന്‍ പ്രകാശനായി ഫഹദ്

മലയാളത്തിലേക്ക് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണെന്നുള്ള പ്രത്യേകതയും ഞാന്‍ പ്രകാശനുണ്ട്. 2018 ഡിസംബര്‍ 21 നായിരുന്നു ഞാന്‍ പ്രകാശന്‍ തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യം ദിനം പ്രതീക്ഷിച്ചതിനുമപ്പുറം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. കുടുംബ പ്രേക്ഷകരുടെയടക്കം വലിയ പിന്തുണ ലഭിച്ചതോടെ ബോക്‌സോഫീസില്‍ നല്ല സാമ്പത്തിക ലാഭമുണ്ടാക്കാനും ചിത്രത്തിന് കഴിഞ്ഞിരുന്നു.

50 ദിവസം കഴിഞ്ഞു

50 ദിവസം കഴിഞ്ഞു

പ്രകാശന്‍ റിലീസിനെത്തിയിട്ട് വിജയകരമായ അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. പ്രകാശന്‍ ഇത്രെയാന്നും പ്രതീക്ഷിച്ചതല്ലെന്നും ലോകമെമ്പാടും സദസ്സുകള്‍ നിറച്ച് ഈയിടെ ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട സിനിമയായി ഞാന്‍ പ്രകാശന്‍ മാറി കഴിഞ്ഞിരിക്കുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. അമ്പത് ദിവസം കഴിഞ്ഞിട്ടും സിനിമ കാണാന്‍ ആളുകളുടെ തിരക്കാണെന്നുള്ളതാണ് ശ്രദ്ധേയം. അത്രയധികം ജനഹൃദയത്തിലേക്ക് എത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്

ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്

ഞാന്‍ പ്രകാശന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്. 52 ദിവസം കൊണ്ട് തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും 1.84 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഇപ്പോഴും അവിടെ നാല് ഷോ സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുകയാണ്. 52 ദിവസം കേവലം നാല് പ്രദര്‍ശനങ്ങളില്‍ നിന്നും കുറഞ്ഞ തുക മാത്രമേ ലഭിച്ചിട്ടുള്ളുവെങ്കിലും വരും ദിവസങ്ങളില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷിയിലാണ് അണിയറ പ്രവര്‍ത്തകര്‍. തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും 2 കോടിയിലേക്ക് എത്താനുള്ള സാധ്യത കാണുന്നുണ്ട്.

കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും തരംഗം

കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും തരംഗം

തിരുവനന്തപുരം പ്ലെക്‌സില്‍ നേടിയതിനെക്കാള്‍ കുറവാണെങ്കിലും കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും ഞാന്‍ പ്രകാശന്‍ വിജയമായി തുടരുകയാണ്. നിലവില്‍ ഇവിടെ നിന്നും ഒരു ഷോ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. 52 ദിവസം കഴിയുമ്പോള്‍ 1.77 കോടിയാണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഞാന്‍ പ്രകാശന്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരള ബോക്‌സോഫീസിലെ കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും അതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നിര്‍മാതാക്കള്‍ തന്നെ അറിയിക്കുമെന്നാണ് കരുതുന്നത്.

 വരത്തനും പ്രകാശനും

വരത്തനും പ്രകാശനും

കഴിഞ്ഞ സെപ്റ്റംബറിലെത്തിയ വരത്തന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അതിന് പിന്നാലെയാണ് ഞാന്‍ പ്രകാശന് എത്തുന്നത്. രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം സ്വന്തമാക്കുന്നതിനൊപ്പം ബോക്‌സോഫീസില്‍ ഉയര്‍ന്ന സാമ്പത്തിക വിജയവും കരസ്ഥമാക്കിയിരുന്നു. വരത്തനില്‍ നിന്നും പ്രകാശനിലേക്ക് എത്തിയപ്പോള്‍ ഫഹദിന്റെ അഭിനയത്തിലുണ്ടായ മാറ്റമാണ് ആരാധകരെ അതിശയം. എന്നാല്‍ ഫെബ്രുവരി 7 ന് റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് മലയാളികള്‍.

 കുമ്പളങ്ങി മിന്നിച്ചു

കുമ്പളങ്ങി മിന്നിച്ചു

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നീഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്‌സാണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളെ പൂരപ്പറമ്പാക്കി കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത ദിവസം മുതല്‍ സിനിമയ്ക്ക് വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ബോക്‌സോഫീസിലും പ്രകടമായ മാറ്റമാണ് സിനിമ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X