ഫഹദ് ഫാസില്‍ വീണ്ടും മിന്നിച്ചു! ബോക്‌സോഫീസിനെ കീഴടക്കി പ്രകാശന്‍ പറക്കുന്നു, കളക്ഷന്‍ പുറത്ത്!!

Recommended Video

50 കോടി നേട്ടം പിന്നിട്ട് ഞാൻ പ്രകാശൻ | Filmibeat Malayalam

ഹിറ്റ് സംവിധായകനായ ഫാസിലിന്റെ സംവിധാനത്തിലെത്തിയ സിനിമയിലായിരുന്നു ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമ തന്നെ തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ ഫഹദ് അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. പഹദ് ഫാസിലിന്റെ സിനിമയാണെങ്കില്‍ മറ്റൊന്നും ചിന്തിക്കാതെ തിയറ്ററുകളിലേക്ക് ആളുകളെത്തുമെന്ന അവസ്ഥയാണിപ്പോള്‍.

2018 ലെ ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്ത ഞാന്‍ പ്രകാശനാണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. മികച്ച തുടക്കം ലഭിച്ച സിനിമ ബോക്‌സോഫീസിലടക്കം മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമ പുതിയ നേട്ടങ്ങള്‍ കൊയ്യുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഞാന്‍ പ്രകാശന്‍

ഞാന്‍ പ്രകാശന്‍

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് ഞാന്‍ പ്രകാശന്‍. മലയാളത്തിലേക്ക് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ട് ഇത്തവണയും പതിവ് തെറ്റിക്കാതെ സിനിമ സൂപ്പര്‍ ഹിറ്റ് സിനിമയുമായിട്ടാണ് എത്തിയത്. കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 21 നായിരുന്നു ഞാന്‍ പ്രകാശന്‍ തിയറ്ററുകളിലേക്ക് എത്തിയത്. റിലീസ് ദിവസം മുതല്‍ ലഭിച്ച നല്ല റിവ്യൂസ് സിനിമയെ ഉയരങ്ങളിലേക്ക് എത്തിച്ചു. ഓരോ ദിവസം കഴിയുംതോറും മിന്നുന്ന പ്രകടനമായിരുന്നു ചിത്രം കാഴ്ച വെച്ചത്.

 ഒരു ഫഹദ് ഫാസില്‍ ചിത്രം

ഒരു ഫഹദ് ഫാസില്‍ ചിത്രം

അടുത്ത കാലത്തായി ഫഹദ് ഫാസില്‍ അഭിനയിക്കുന്ന സിനിമകളെല്ലാം ബോക്‌സോഫീസില്‍ ഹിറ്റാവുന്നതാണ് കാണുന്നത്. ഫഹദ് ഫാസിലിന്റെ നാച്വുറല്‍ അഭിനയമായിരുന്നു ഈ ചിത്രങ്ങളുടെയെല്ലാം പ്രധാന പ്രത്യേകതകളിലൊന്ന്. ഞാന്‍ പ്രകാശന്റെ കാര്യവും അത് തന്നെയാണ്. സാധാരണ ആളുകള്‍ക്കിടയില്‍ കാണുന്ന ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. കുടുംബ പ്രേക്ഷകരുടെയടക്കം വലിയ പിന്തുണ ലഭിച്ചതോടെ ബോക്‌സോഫീസില്‍ നിന്നും സാമ്പത്തിക വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

50 ദിവസത്തിലേക്ക് എത്തുന്നു..

50 ദിവസത്തിലേക്ക് എത്തുന്നു..

പ്രകാശന്‍ ഇത്രെയാന്നും പ്രതീക്ഷിച്ചതല്ല. ലോകമെമ്പാടും സദസ്സുകള്‍ നിറച്ച് ഈയിടെ ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട സിനിമയായി മാറി കഴിഞ്ഞു. ഈ വിജയം ഇനി ചരിത്രം എന്നാണ് അമ്പതാം ദിവസത്തിലേക്ക് എത്തുന്ന ഞാന്‍ പ്രകാശനെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫെബ്രുവരി 2 എത്തിയപ്പോള്‍ ഞാന്‍ പ്രകാശന്‍ റിലീസിനെത്തിയിട്ട് 44 ദിവസം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴും സിനിമ കാണാന്‍ ആളുകളുടെ തിരക്കാണെന്നുള്ളതാണ് ശ്രദ്ധേയം.

 പുതിയ കളക്ഷന്‍ വിവരം

പുതിയ കളക്ഷന്‍ വിവരം

ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 44 ദിവസം കൊണ്ട് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1.74 കോടി ഞാന്‍ പ്രകാശന്‍ സ്വന്തമാക്കിയിരിക്കുകയാണെന്നാണ്. 72.6 ശതമാനം ഓക്യുപന്‍സിയോടെയാണ് സിനിമയുടെ ഈ നേട്ടം. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിലവില്‍ മൂന്ന് ഷോ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിലും അതില്‍ നിന്നും മോശമില്ലാത്ത കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. ഒപ്പമെത്തിയ പല സിനിമകളും പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചെങ്കിലും പ്രകാശന്റെ യാത്ര മുന്നോട്ട് തന്നെയാണ്.

  വരത്തനും പ്രകാശനും

വരത്തനും പ്രകാശനും

ഞാന്‍ പ്രകാശന് മുന്‍പ് വരത്തന്‍ എന്ന സിനിമയായിരുന്നു ഫഹദിന്റേതായി റിലീസിനെത്തിയത്. സെപ്റ്റംബറില്‍ റിലീസ് ചെയ്ത വരത്തന്‍ തിയറ്ററുകളില്‍ നല്ല അഭിപ്രായം സ്വന്തമാക്കി ബോക്‌സോഫീസില്‍ ഉയര്‍ന്ന സാമ്പത്തിക വിജയം കരസ്ഥമാക്കിയിരുന്നു. വരത്തനില്‍ നിന്നും പ്രകാശനിലേക്ക് എത്തിയപ്പോള്‍ ഫഹദിന്റെ അഭിനയത്തിലുണ്ടായ മാറ്റമാണ് ആരാധകരെ അതിശയിപ്പിച്ചത്. കേരള ബോക്‌സോഫീസിലെ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X