ഈ പ്രകാശൻ എന്ന പി ആർ ആകാശ് കലക്കും!! ഓമൽ താമര... ഞാൻ പ്രകാശനിലെ ആദ്യഗാനം, കാണൂ
ഫഹദ്- സത്യൻ അന്തിക്കാട് കൂട്ട്കെട്ടിനുപരി പതിനാറ് വർഷത്തിനു ശേഷം ശ്രീനിവസൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.
ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ഫഹദ് ഫാസിൽ കൂട്ട്കെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ചിത്രത്തിലെ ആദ്യ ലിറിക്കൽ വിഡിയോ ഗാനം പുറത്ത്. ഓമൽത്താമര എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകി യദു എസ് മാരാരും ഷാൻ റഹ്മാനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ഫഹദ്- സത്യൻ അന്തിക്കാട് കൂട്ട്കെട്ടിനുപരി പതിനാറ് വർഷത്തിനു ശേഷം ശ്രീനിവസൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ഒരു ടിപ്പിക്കൽ മലയാളി യുവാവായ പ്രകാശനെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ എന്ന പേര് മറ്റി പിആർ ആകാശ് എന്നാക്കി പരിഷ്കരിക്കുന്നു. പ്രകാശന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. അരവിന്ദന്റെ അതിഥികൾ ലവ് 24*7 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നിഖില വിമലാണ് നായിക. കൂടാതെ ഗോപാൽജി എന്നുള്ള കഥാപാത്രവുമായി ശ്രീനിവാസനും ചിത്രത്തിൽ എത്തുന്നുണ്ട്.
ഫുൾ മൂണ്‍ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണു ചിത്രം നിർമിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുനും ടീസറിനുമെല്ലാം മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഫഹദ്- സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ട്കെട്ടിൽ പിറക്കുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രമാകും ഞാൻ പ്രകാശനെന്ന് നിസംശയം പറയാൻ സാധിക്കും.


Click it and Unblock the Notifications