ഈ പ്രണയ ദിനത്തിൽ ഫഹദും നസ്രിയയും എത്തുന്നു! ട്രാൻസ് ഫെബ്രുവരി 14 ന്
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്‌സ് ശേഷം ഫഹദ് ഫാസിൽ- നസ്രിയ താരജോഡികൾ ഒന്നിക്കുന്ന ചിത്രമാണ് ട്രാൻസ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഫ്രെബ്രവരി 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഫഹദ് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യ വെളിപ്പെടുത്തിയത്.
ഉസ്താദ് ഹോട്ടലിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രാമണ് ട്രാൻസ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇത്. സംവിധാനത്തിന് പുറമെ ട്രാന്‍സിന്റെ നിര്‍മ്മാണവും അന്‍വര്‍ റഷീദ് തന്നെയാണ്. നസ്രിയ -ഫഹദ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, വിനായകന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരും പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വിന്‍സെന്റ് വടക്കന്‍ രചന നിര്‍വ്വഹിച്ച സിനിമയുടെ ഛായാഗ്രഹണം അമല്‍ നീരദാണ്. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസെനിംഗും ജാക്‌സണ്‍ വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഏറെ ആകാംക്ഷയോടെയാണ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











