»   » ഫഹദിന്റെയും നമിത പ്രമോദിന്റെയും റോള്‍ മോഡല്‍!

ഫഹദിന്റെയും നമിത പ്രമോദിന്റെയും റോള്‍ മോഡല്‍!

By: Pratheeksha
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലും നമിത പ്രമോദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് റോള്‍ മോഡല്‍. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു.

ഫഹദും റാഫിയുമൊന്നിച്ചുള്ള ആദ്യ ചിത്രം കൂടിയാണ് റോള്‍ മോഡല്‍. ചിത്ര വിശേഷങ്ങളറിയാം..

നമിത പ്രമോദും ഫഹദ് ഫാസിലും മുഖ്യ വേഷത്തില്‍

ഫഹദ് ഫാസിലും നമിത പ്രമോദുമാണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത്. ഫഹദ് ഫാസിലിന്റെ റോളിനെ കുറിച്ച് ഇതുവരെ പുറത്തു വിട്ടിട്ടില്ല. കോമിക് ത്രില്ലറാണ് ചിത്രം

നമിതയുടെ വേഷം

വാട്ടര്‍സ്‌പോര്‍ട്‌സ് ട്രെയിനറായ ശ്രേയയെയെന്ന കഥാപാത്രമായാണ് നമിതയെത്തുന്നത്. ഗോവയിലും കൊച്ചിയിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.

ക്യാമ്പസ് സൗഹൃദങ്ങള്‍

ക്യാമ്പസ് സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരു കൂട്ടം യുവാക്കളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.

താരങ്ങള്‍

രഞ്ജി പണിക്കര്‍, തമിഴ് നടന്‍ സൗബിന്‍ ശങ്കര്‍, വിനയ് ഫോര്‍ട്ട്, സീത, സൃന്ദ,വിനായകന്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീത സംവിധാനം.

അടുത്ത വര്‍ഷം ആദ്യം ചിത്രം പുറത്തിറങ്ങും

സെവന്‍ ആര്‍ട്ട്‌സ് ഇന്റര്‍നാഷണലിനു വേണ്ടി ജി പ വിജയകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം തിയറ്ററുകളിലെത്തും

നമിത പ്രമോദിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Role Model, the much-awaited upcoming movie which stars Fahadh Faasil and Namitha Pramod in the lead roles
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam