»   » ചിരിക്കാനും ചിരിപ്പിക്കാനും ഫഹദ് ഫാസിലിനൊപ്പം നമിത പ്രമോദ്

ചിരിക്കാനും ചിരിപ്പിക്കാനും ഫഹദ് ഫാസിലിനൊപ്പം നമിത പ്രമോദ്

Written By:
Subscribe to Filmibeat Malayalam

കരിയറില്‍ ഇപ്പോള്‍ വളരെ സെലക്ടീവാണ് ഫഹദ് ഫാസില്‍. റാഫി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി ഫഹദ് അഭിനയിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം ഫഹദ് അവതരിപ്പിയ്ക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും ഇത് എന്നാണ് വിവരം.

നമിത പ്രമോദാണ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നത്. നിലവില്‍ തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലായ നമിത ഉടന്‍ തിരിച്ചെത്തും. പൃഥ്വിരാജ്, ജയസൂര്യ, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി എല്ലാ മുന്‍നിര നടന്മാര്‍ക്കുമൊപ്പവും അഭിനയിച്ച നമിത ഇതാദ്യമായാണ് ഫഹദിനൊപ്പം ഒരു സിനിമ ചെയ്യുന്നത്.

 fahadh-faasil-namitha-pramod

ഗൗതം എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. കോളേജ് ജീവിതം മുതലുള്ള ഗൗതമിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് ചിത്രമെന്ന് റാഫി പറഞ്ഞു. സൗഹൃദത്തിനും പ്രണയത്തിനും കുടുംബ ബന്ധത്തിനുമൊക്കെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണിത്.

ഫഹദിനെയും നമിതയെയും കൂടാതെ ഷറഫുദ്ദീന്‍, സൗബിന്‍ ഷഹീര്‍, സൃന്ദ, വിനായകന്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഹാസ്യത്തിന്റെ അകമ്പടിയോടെയാണ് ഒരുക്കുന്നത് എന്ന് സംവിധായകന്‍ വ്യക്തമാക്കി. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിയ്ക്കും.

നിലവില്‍ ഫഹദ് മഹേഷ് നാരായണന്റെ ചിത്രത്തിന്റെ തിരക്കിലാണ്. ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഇത് കൂടാതെ ദിലീഷ് പോത്തന്‍, ജി മാര്‍ത്താണ്ഡന്‍, അനില്‍ രാധാൃകൃഷ്ണ മേനോന്‍ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. തമിഴില്‍ മോഹന്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായും ഫഹദ് എത്തുന്നു.

English summary
Fahadh Faasil has never been the kind to play it safe when it comes to choosing movies. His next project will be an out-and-out comedy, scripted and directed by Rafi. The movie will see him teaming up with Namitha Pramod for the first time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam