ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദും നസ്രിയയും! ട്രാന്‍സിന്റെ പുതിയ സ്റ്റില്‍ പുറത്ത്
ബാംഗ്ലൂര്‍ ഡേയ്‌സിന് പിന്നാലെ ഫഹദ് ഫാസിലും നസ്രിയയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ട്രാന്‍സ്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് താരജോഡികളുടെ പുതിയ സിനിമ വരുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഫെബ്രുവരി 14നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നിതിനിടെ സിനിമയിലെ പുതിയ സ്റ്റിലുകള്‍ പുറത്തുവന്നിരുന്നു.

ഫഹദും നസ്രിയയും ഒന്നിച്ചുളള ഒരു ചിത്രമാണ് ഇതില്‍ ശ്രദ്ധേയമായിരിക്കുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫീച്ചര്‍ ഫിലിമുമായി അന്‍വര്‍ റഷീദ് എത്തുന്നത്. നാല് ഷെഡ്യൂളുകളിലായി രണ്ടു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ജിനു ജോസഫ്,ജോജു ജോര്‍ജ്ജ്, അര്‍ജുന്‍ അശോകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആരുഷി മുഡ്ഗല്‍, അശ്വതി മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
നവാഗതനായ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ജാക്സണ്‍ വിജയനും സുശിന്‍ ശ്യാമും സംഗീതമൊരുക്കുന്നു. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിങ്ങും റസൂല്‍ പൂക്കൂട്ടി ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമാണ് ട്രാന്‍സ്.


Click it and Unblock the Notifications