ഇത് ഞാൻ പ്രകാശൻ ടീസറല്ല!! വിവാഹം ക്ഷണിച്ച് ഫഹദ് ഫാസിൽ, സേവ് ദ് ഡേറ്റ് വീഡിയോ വൈറലാകുന്നു
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഞാൻ പ്രകാശൻ മോഡൽ സേവ് ദ് ഡേറ്റാണ്.
ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിൽ- സത്യൻ അന്തിക്കാട് കൂട്ട്കെട്ടിൽ പിറക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ഒരു ടിപ്പിക്കൽ മലയാളിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ പ്രകാശനായി എത്തുന്നത് ഫഹദാണ്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഞാൻ പ്രകാശൻ മോഡൽ സേവ് ദ് ഡേറ്റാണ്. സിനിമയിലെ ടീസറിൽ കാണുന്ന പോലെ വിവാഹവും, സദ്യയ്ക്കായി വെപ്രാളപ്പെട്ട് പോകുന്നതു പിന്നീട് ആളുകളെ ഇടിച്ച് മറ്റി സദ്യ കഴിക്കാൻ ഇരിക്കുന്നതും പിന്നീട് ഗംഭീരമായി സദ്യയെ കുറ്റം പറയുന്നതും സിനമയിൽ എന്നപ്പോലെ വീഡിയോയിലുമുണ്ട്. എന്നാൽ ക്ലൈമാക്സാണ് ട്വിസ്റ്റ്. വിവാഹത്തിനു ക്ഷണിച്ചു കൊണ്ടു സാക്ഷാൽ പ്രകാശനായ ഫഹദ് തന്നെ പ്രത്യക്ഷപ്പെടുകയാണ്. കൂടാതെ ഇവർക്ക് ആശംസയും അറിയിച്ചിട്ടുണ്ട്.
ബാങ്ക് മനേജറായ ഗിരിയുടേയും പിഡബ്ല്യുഡി ഉദ്യോഗസ്ഥായായ ഒമേഗയുടേയും സോവ് ദ് ഡേറ്റാണ് ട്രെന്റിങ്ങായത്. 2018 ഡിസംബർ 23 ം തീയതിയാണ് ഇവരുടെ വിവാഹം . ഫഹദ് തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











