അല്ലു അര്‍ജുന്റെ വില്ലനായി അഭിനയിക്കാന്‍ തീരുമാനിച്ചതിന്‌റെ കാരണം പറഞ്ഞ് ഫഹദ് ഫാസില്‍
വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മലയാളത്തില്‍ മുന്നേറുന്ന താരമാണ് ഫഹദ് ഫാസില്‍. ഓരോ സിനിമകളിലും അഭിനയംകൊണ്ട് വിസ്മയിപ്പിക്കാറുണ്ട് താരം. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് ഫഹദ്. അരങ്ങേറ്റ ചിത്രം പരാജയമായെങ്കിലും പിന്നീട് തിരിച്ചുവരവില്‍ ശ്രദ്ധേയ ചിത്രങ്ങളാണ് നടന്‌റെതായി പുറത്തിറങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും ഫഹദ് എത്തിയിരുന്നു. സൂപ്പര്‍ ഡീലക്‌സ്, വേലൈക്കാരന്‍ തുടങ്ങിയവയാണ് നടന്‍ തമിഴില്‍ അഭിനയിച്ച സിനിമകള്‍.
ഗ്ലാമറസായി ബോളിവുഡ് നടി, പുത്തന്‍ ഫോട്ടോസ് കാണാം
മലയാളത്തിനും തമിഴിനും പിന്നാലെ അടുത്തിടെയാണ് ഫഹദിന്‌റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‌റെ പുതിയ സിനിമയായ പുഷ്പയിലാണ് വില്ലന്‍ വേഷത്തില്‍ ഫഹദ് എത്തുന്നത്. ആര്യ, രംഗസ്ഥലം പോലുളള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സുകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളികളും വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണിത്. വിജയ് സേതുപതിയെ ആയിരുന്നു ഫഹദിന്‌റെ റോളിലേക്ക് ആദ്യം പരിഗണിച്ചത്. സേതുപതി പിന്മാറിയതോടെ ഫഹദ് അല്ലു ചിത്രത്തില്‍ എത്തുകയായിരുന്നു. അടുത്തിടെ പുഷ്പയുടെ അണിയറ പ്രവര്‍ത്തകര്‍ ഫഹദിനെ സ്വാഗതം ചെയ്തുകൊണ്ടുളള ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

അതേസമയം പുഷ്പയില്‍ അല്ലു അര്‍ജുന്റെ വില്ലനായി അഭിനയിക്കാന്‍ തീരുമാനിച്ചതിന്‌റെ കാരണം ഒരഭിമുഖത്തില്‍ ഫഹദ് വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ സംവിധായകന്‍ സുകുമാര്‍ തിരക്കഥ പറഞ്ഞുകേള്‍പ്പിച്ച രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്ന് ഫഹദ് പറയുന്നു. മാത്രമല്ല അദ്ദേഹത്തിന്‌റെ രംഗസ്ഥലം എന്ന ചിത്രം കണ്ടതോടെ സുകുമാറിന്‌റെ സംവിധാന മികവിലും ഞാന്‍ ആകൃഷ്ടനായിരുന്നു.

അതിനൊക്കെ അപ്പുറം പുഷ്പയില്‍ എനിക്ക് നല്‍കിയ കഥാപാത്രം ഞാനിതുവരെ ചെയ്യാത്ത തരം വ്യത്യസ്തമാണെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. അല വൈകുന്ദപുരംലോയുടെ വലിയ വിജയത്തിന് പിന്നാലെയാണ് അല്ലു അര്‍ജുന്‌റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. താടിയും മുടിയം നീട്ടി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ അല്ലു എത്തുന്നത്.

അതേസമയം ജോജിയാണ് ഫഹദിന്‌റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്‌ഫോം വഴി ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തില്‍ മാലിക്ക്, മലയന്‍കുഞ്ഞ് തുടങ്ങിയവയാണ് ഫഹദിന്‌റെതായി വരാനിരിക്കുന്ന പുതിയ സിനിമകള്‍. അഭിനയത്തിനൊപ്പം നിര്‍മ്മാണ മേഖലയിലും തുടക്കം കുറിച്ച താരമാണ് ഫഹദ്. സുഹൃത്തുക്കള്‍ക്കും ഭാര്യ നസ്രിയയ്ക്കുമൊപ്പം ചേര്‍ന്നാണ് നടന്‍ സിനിമകള്‍ നിര്‍മ്മിക്കാറുളളത്. നടന്‌റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. ഇയ്യോബിന്‌റെ പുസ്തകം, വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, സീ യൂ സൂണ്‍, ജോജി തുടങ്ങിയവയാണ് ഫഹദ് നിര്‍മ്മാണ പങ്കാളിയായ സിനിമകള്‍.


Click it and Unblock the Notifications