മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നായിക ആരെന്ന് പറഞ്ഞ് ഫഹദ് ഫാസില്‍
യുവതാരനിരയില്‍ ശ്രദ്ധേയ ചിത്രങ്ങളുമായി മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഫഹദ് ഫാസില്‍. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടതാരമായി നടന്‍ മാറി. ഏത് റോളുകളാണെങ്കിലും തന്റെ അഭിനയംകൊണ്ട് നടന്‍ വിസയ്മിപ്പിക്കാറുണ്ട്. അരങ്ങേറ്റ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് തിരിച്ചുവരവില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തികൊണ്ടാണ് ഫഹദ് ഫാസില്‍ മോളിവുഡില്‍ മുന്നേറിയത്. ഫഹദിന്റെ മിക്ക സിനിമകള്‍ക്കായും വലിയ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം സിനിമകള്‍ ചെയ്തിട്ടുളള താരമാണ് ഫഹദ് ഫാസില്‍. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. അഭിനയത്തിനൊപ്പം തന്നെ നിര്‍മ്മാണ മേഖലയിലും സജീവമായ താരമാണ് നടന്‍. അതേസമയം ഒരഭിമുഖത്തില്‍ മലയാളത്തില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന നായികയാരാണെന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുളള താരമാണ് ഫഹദ് ഫാസില്‍. നടിമാര്‍ക്കൊപ്പം ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചും ഫഹദ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മലയാളി നായികമാര്‍ക്കൊപ്പം തന്നെ തമിഴ്, ഹിന്ദി ഭാഷകളിലെ നടിമാരും ഫഹദിനൊപ്പം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

നസ്രിയയും സിനിമയിലേക്കുളള തിരിച്ചുവരവില്‍ ഫഹദിന്റെ നായികയായി അഭിനയിച്ചിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന ചിത്രത്തിലായിരുന്നു ഫഹദിന്റെ നായികയായി നസ്രിയ വീണ്ടും എത്തിയത്. വിവാഹത്തിന് മുന്‍പ് പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി നായികാ നായകന്മാരായത്.

അതേസമയം 1978ല്‍ പുറത്തിറങ്ങിയ കെജി ജോര്‍ജ്ജ് സാറിന്റെ ഉള്‍ക്കടല്‍ എന്ന സിനിമയില്‍ അഭിനയിച്ച നടി ശോഭയാണ് മലയാളത്തില്‍ എന്റെ എറ്റവും പ്രിയപ്പെട്ട നായികയെന്ന് ഫഹദ് പറയുന്നു. അവരുടെ കണ്ണുകള്‍ വളരെ ഗ്രെയിസ് ഫുളാണ്. എന്റെ പഠനക്കാലത്ത് ആ നടിയോട് അത്രത്തോളം ആരാധന തോന്നിയിരുന്നു. ഫഹദ് ഫാസില്‍ പറഞ്ഞു.

അതേസമയം നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍ ആണ് ഫഹദ് ഫാസിലിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മഹേഷ് നാരായണന്റെ തന്നെ മാലിക്ക് ആണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മാലിക്കിന് പുറമെ ഇരുള്‍, തങ്കം, ജോജി, മലയന്‍കുഞ്ഞ്, പാട്ട്, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങളും ഫഹദിന്റെതായി വരാനിരിക്കുന്ന പുതിയ സിനിമകളാണ്.
Recommended Video

നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഫഹദ് മലയാളത്തില്‍ തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും നടന്‍ ഭാഗമായി. വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്‌സ് എന്നീ രണ്ട് ചിത്രങ്ങളിലാണ് തമിഴില്‍ ഫഹദ് അഭിനയിച്ചത്. തമിഴ് ചിത്രങ്ങളിലെ പ്രകടനവും നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications