For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു മണിക്കൂര്‍ ദൈര്‍ഘ്യം! ഷൂട്ടിംഗ് ഐഫോണില്‍! നിര്‍മ്മാതാക്കളുടെ എതിര്‍പ്പിനിടെയിലും ഫഹദ് ചിത്രം

  |

  ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മാലിക്കിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ റിലീസിങ്ങിനൊരുങ്ങവേയാണ് ലോക് ഡൗണ്‍ വന്നത്. ടേക്ക് ഓഫ് എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ഫഹദും മഹേഷ് നാരായണനും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു മാലിക്ക്. മാലിക്കിന് പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സീയൂ സൂണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്.

  fahadh faasil-mahesh narayanan

  ലോക് ഡൗണ്‍ കഴിഞ്ഞ് സിനിമ ആരംഭിക്കാന്‍ ഒരുങ്ങിയപ്പോഴാണ് എതിര്‍പ്പുമായി നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തുവന്നത്. ചിത്രീകരണം ബാക്കിയുളള സിനിമകള്‍ മാത്രം പൂര്‍ത്തികരിച്ചാല്‍ മതിയെന്നും പുതിയ സിനിമകള്‍ ഇപ്പോള്‍ തുടങ്ങേണ്ട എന്ന നിലപാടിലായിരുന്നു സംഘടന. എന്നാല്‍ വാണിജ്യ സിനിമയല്ലെന്നും ഡോക്യൂമെന്ററി സ്വഭാവമുളള ചിത്രമാണെന്നും എന്നാണ് ഫഹദ് ഫാസില്‍ പറഞ്ഞത്.

  'പൃഥ്വിയെ സഹോദര തുല്യനായി കണ്ട സച്ചി'! വികാരഭരിതയായി സുപ്രിയയുടെ കുറിപ്പ്‌

  ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുളള വീഡിയോ ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് അയച്ച കത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നിര്‍മ്മാതാക്കളുടെ എതിര്‍പ്പുണ്ടെങ്കിലും നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് സംവിധായകന്‍ മഹേഷ് നാരായണന്റെ തീരുമാനം.

  Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral

  'എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു സച്ചിയേട്ടാ'

  സീയൂ സൂണ്‍ ഒരു വാണിജ്യ ചിത്രമല്ലെന്നും പരീക്ഷണ ചിത്രമായതിനാല്‍ വളരെ കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. മാലിക് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെയാണ് പുതിയ ചിത്രീകരണ സംഘത്തിലുമുളളത്. സിനിമ ഒടിടി റിലീസായോ യുടൂബിലോ എത്തുമെന്ന സൂചനകളും വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

  അതേസമയം ലോക് ഡൗണ്‍ കാരണം മുടങ്ങിയ സിനിമകളുടെ ചിത്രീകരണം അടുത്തിടെയായിരുന്നു പുനരാരംഭിച്ചിരുന്നത്. ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സുനാമിയായിരുന്നു ആദ്യ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം. സുനാമിക്ക് പുറമെ പത്തോളം ചിത്രങ്ങളുടെ ഷൂട്ടിംഗും ഇപ്പോള്‍ നടക്കുന്നുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് എല്ലാവരും മുന്നോട്ടുപോവുന്നത്. നേരത്തെ അവസാന ഘട്ടത്തില്‍ എത്തിനിന്ന സമയത്തായിരുന്നു മിക്ക സിനിമകളെയും ലോക് ഡൗണ്‍ ബാധിച്ചിരുന്നത്.

  പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചവരെ മറക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല! മോഹന്‍ലാലിനെക്കുറിച്ച് ഉഷ പറഞ്ഞത്

  Read more about: fahadh faasil mahesh narayanan
  English summary
  Fahadh Faasil Reaction About His New Movie See You Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X