ഇത് ശരിയല്ല, മാറിനില്‍ക്കൂ,. മൈക്കുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഫഹദ് ഫാസില്‍

By Midhun Raj

വോട്ടിംഗ് ദിവസം താരങ്ങളെല്ലാം രാവിലെ മുതല്‍ പോളിംഗ് ബൂത്തില്‍ എത്തിയിരുന്നു. ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറി. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം സിനിമാ തിരക്കുകള്‍ക്കിടെയിലും വോട്ട് ചെയ്യാനായി സമയം കണ്ടെത്തി. മലയാളി താരങ്ങള്‍ക്ക് പുറമെ തമിഴിലെ മുന്‍നിര സൂപ്പര്‍താരങ്ങളും തങ്ങളുടെ സമ്മതിദായക അവകാശം രേഖപ്പെടുത്താന്‍ എത്തിയിരുന്നു.

ഗ്ലാമറസായി ബോളിവുഡ് നടി, പുത്തന്‍ ഫോട്ടോസ് കാണാം

വോട്ട് ചെയ്യാനായി അടുത്തുളള പോളിംഗ് ബൂത്തിലേക്ക് സൈക്കിളിലാണ് ദളപതി വിജയ് പോയത്. ഇത് പെട്രോള്‍ വില വര്‍ധനയിലുളള നടന്‌റെ പ്രതിഷേധമാണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും തുടര്‍ന്ന് നടന്‌റെ ഭാഗത്തുനിന്നും തന്നെ വിശദീകരണം വന്നു. പോളിംഗ് സ്‌റ്റേഷന്‍ അടുത്തായതുകൊണ്ടാണ് സൈക്കിളില്‍ പോയതെന്നാണ് വിജയ് പറഞ്ഞത്.

വിജയ്ക്ക് പുറമെ സ്റ്റൈല്‍മന്നന്‍

വിജയ്ക്ക് പുറമെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്, കമല്‍ഹാസന്‍, അജിത്ത്, സൂര്യ, വിക്രം, കാര്‍ത്തി തുടങ്ങിയവരും ഇന്ന് വോട്ട് ചെയ്യാനായി എത്തിയിരുന്നു. അതേസമയം ആലപ്പുഴയിലെ ബുത്തിലാണ് വോട്ട് ചെയ്യാനായി ഫഹദ് ഫാസില്‍ എത്തിയത്. ഫഹദിന്‌റെ ജന്മനാടാണ് ആലപ്പുഴ. വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് ഫഹദ് കയര്‍ത്ത് സംസാരിച്ചിരുന്നു.

മൈക്കുമായി അടുത്ത

മൈക്കുമായി അടുത്ത മാധ്യമ പ്രവര്‍ത്തകരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു നടന്‍. ഇതെന്താണിത്, ഇത് റൈറ്റ് അല്ല മാറിനില്‍ക്കൂ എന്നാണ് ഫഹദ് പറഞ്ഞത്. ഇതെന്താണിത്, ഇതൊന്നും ശരിയല്ല, എല്ലാ പൗരന്‌റെയും അവകാശമാണല്ലോ വോട്ട് ചെയ്യുക എന്നത്, അതുകൊണ്ടാണ് വന്നത്. മാധ്യമപ്രവര്‍ത്തകന്‌റെ ചോദ്യത്തിന് ഫഹദ് മറുപടി നല്‍കി.

അതേസമയം തുടര്‍ഭരണം ഉണ്ടാവുമോ

അതേസമയം തുടര്‍ഭരണം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു ഫഹദിന്‌റെ മറുപടി. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് ഫഹദ് ഫാസിലിന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസ് ചെയ്ത ഇരുള്‍ ആണ് നടന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇരുളിന് പിന്നാലെ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്ന ചിത്രവും ഫഹദിന്‌റെതായി വരുന്നുണ്ട്.

മേയിലാണ് മഹേഷ് നാരായണന്‍

മേയിലാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ചിത്രം മാലിക്ക് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്. തുടര്‍ച്ചയായ ഒടിടി റിലീസുകള്‍ക്ക് ശേഷമാണ് ഫഹദിന്‌റെ ഒരു സിനിമ തിയ്യേറ്റര്‍ റിലീസിങ്ങിനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ട്രാന്‍സ്, സീ യൂ സൂണ്‍ എന്നീ ചിത്രങ്ങളാണ് നടന്‌റെതായി പുറത്തിറങ്ങിയത്. കൂടാതെ മലയന്‍കുഞ്ഞ്, പുഷ്പ തുടങ്ങിയവയും നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്. അഭിനയത്തിന് പുറമെ നിര്‍മ്മാണ മേഖലയിലും തുടക്കം കുറിച്ച താരമാണ് ഫഹദ്. ഭാര്യ നസ്രിയയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്നാണ് നടന്‍ സിനിമകള്‍ നിര്‍മ്മിക്കാറുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X