twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമകള്‍ 300 കോടി ക്ലബില്‍ എത്താത്തതിന്റെ കാരണം, ഫഹദിന്‌റെ രസകരമായ മറുപടി

    By Midhun Raj
    |

    മലയാളം സിനിമകള്‍ എന്നും വലിയ ആകാംക്ഷകളോടെയാണ് മറ്റ് ഭാഷക്കാരും നോക്കികാണാറുളളത്. വേറിട്ട സിനിമകള്‍ എപ്പോഴും ധാരാളമായി പുറത്തിറങ്ങാറുളള ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. വ്യത്യസ്തമായ കഥകളും താരങ്ങളുടെ മികച്ച പ്രകടനങ്ങളുമെല്ലാം മിക്ക മലയാള ചിത്രങ്ങളിലും എല്ലാവരും കാണാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ചെറിയ ഇന്‍ഡസ്ട്രികളില്‍ ഒന്നായാണ് മോളിവുഡ് പൊതുവെ വിലയിരുത്തപ്പെടാറുളളത്. ബോളിവുഡ് പോലെ കോടി ക്ലബുകളില്‍ എത്താനുളള മല്‍സരം മലയാളത്തില്‍ അധികം ഉണ്ടാവാറില്ല.

    നടി ഭൂമി പട്‌നേക്കറിന്‌റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം

    നൂറ്, ഇരുനൂറ് കോടി ക്ലബുകളിലാണ് ഇതുവരെ മലയാള സിനിമകള്‍ എത്തിയിട്ടുളളത്. അതേസമയം മരക്കാര്‍ പോലുളള വലിയ സിനിമകള്‍ കളക്ഷനില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷകള്‍ എല്ലാവരിലുമുണ്ട്. മലയാള സിനിമകള്‍ എന്തുക്കൊണ്ട് 300 കോടി ക്ലബില്‍ എത്തുന്നില്ല എന്ന ചോദ്യത്തിന് ഫഹദ് ഫാസില്‍ നല്‍കിയ മറുപടി വൈറലാവുകയാണ്. ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് സംസാരിച്ചത്.

    ഫഹദിനൊപ്പം മാലിക്കിന്‌റെ വിശേഷങ്ങള്‍

    ഫഹദിനൊപ്പം മാലിക്ക് എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ മഹേഷ് നാരായണനും അഭിമുഖത്തില്‍ പങ്കെടുത്തു. 'ഞങ്ങള്‍ പാന്‍ ലോകത്തെയാണ് നോക്കുന്നത്, പാന്‍ ഇന്ത്യയെ അല്ല, 2000കോടിയിലേക്കാണ് ഞങ്ങള്‍ നോക്കുന്നത്. അതില്‍ കുറവൊന്നുമില്ല എന്നാണ്' ഇതിന് തമാശയായി ഫഹദ് പറഞ്ഞത്. 'ഒരു സിനിമയാണ് അതിന്‌റെ യാത്ര തീരുമാനിക്കുന്നത് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന്' നടന്‍ പറഞ്ഞു.

    അത് എത്രത്തോളം പോകുന്നു അല്ലെങ്കില്‍

    'അത് എത്രത്തോളം പോകുന്നു അല്ലെങ്കില്‍ അത് എത്രത്തോളം പ്രേക്ഷകരിലേക്ക് എത്തുന്നു എന്നത് സിനിമയാണ് അത് തീരുമാനിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അത് സൃഷ്ടിക്കുന്നവര്‍ പോലും അല്ല യഥാര്‍ത്ഥത്തില്‍ അത് തീരുമാനിക്കുന്നത്. ഒരു സിനിമ ഒരു യാത്രയാണ്, ഞങ്ങള്‍ ഒരു സിനിമ നിര്‍മ്മിക്കുന്നത് പൂര്‍ത്തിയാകുമ്പോള്‍, ഞങ്ങള്‍ കണ്ടെത്തിയ നിരവധി കാര്യങ്ങളുണ്ട്', ഫഹദ് പറയുന്നു.

    ഇത് വളരെ മനോഹരമായ ഒരു യാത്രയാണ്

    'എല്ലാ സിനിമകളും വളരെ മനോഹരമായ ഒരു യാത്രയാണ്, നിങ്ങള്‍ ഒരു സിനിമ ചെയ്ത് അത് വെറുതെ വിടണം, അത് എവിടേക്കാണ് പോകേണ്ടതെന്ന് സിനിമ തീരുമാനിക്കട്ടെ', ഫഹദ് ഫാസില്‍ പറഞ്ഞു. അതേസമയം ഇതുവരെ 200 കോടിയോ 300 കോടിയോ നേടുന്ന ഒരു ചിത്രം ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മഹേഷ് നാരായണന്‍ പറയുന്നു. 'മലയാള സിനിമ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത് എന്നതില്‍ എനിക്കുറപ്പുണ്ട്'.

    ഞങ്ങള്‍ നിരന്തരം പുതിയ ചിന്തകള്‍ക്കായി

    'ഞങ്ങള്‍ നിരന്തരം പുതിയ ചിന്തകള്‍ക്കായി പ്രവര്‍ത്തിക്കുന്നു. മുന്‍പ് കണ്ടിട്ടില്ലാത്തതും, ചെയ്തിട്ടില്ലാത്തതും, അല്ലെങ്കില്‍ സാക്ഷ്യം വഹിച്ചിട്ടില്ലാത്തതുമായ സിനിമകള്‍. അതിനായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, കുറഞ്ഞത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കായി. ഇക്കാരണങ്ങള്‍ കൊണ്ട് എല്ലാം ഞങ്ങള്‍ വലിയ കളക്ഷന്‍ നേടുന്ന സിനിമകളെ കുറിച്ച് അധികം ചിന്തിക്കാറില്ല', സംവിധായകന്‍ പറഞ്ഞു.

    അതേസമയം ജൂലായ് പതിനഞ്ചിനാണ് മാലിക്ക്

    അതേസമയം ജൂലായ് പതിനഞ്ചിനാണ് മാലിക്ക് ആമസോണ്‍ പ്രൈം വഴി എത്തുന്നത്. ടേക്ക് ഓഫ്, സീ യൂ സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നത്. സിനിമയുടെ ടീസറും ട്രെയിലറും പാട്ടുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ താരനിര അണിനിരക്കുന്ന സിനിമ 27കോടിയോളം ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

    Read more about: fahadh faasil
    English summary
    Fahadh Faasil Reply To A Reporter Who Asked Why Malayalam Movies Not Collecting 300 Crs goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X