നസ്രിയ വിളിക്കാറുളളത് ലക്കി അലി എന്നാണ്, സിനിമകളുടെ വിജയത്തെ കുറിച്ച് ഫഹദ് ഫാസില്‍

By Midhun Raj

ഫഹദ് ഫാസിലിന്‌റെ ഓരോ സിനിമകള്‍ക്കായും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഏത് തരം റോളുകളായാലും തന്‌റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ് നടന്‍. സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യാറുളള താരത്തിന്‌റെതായി ശ്രദ്ധേയ ചിത്രങ്ങളാണ് പുറത്തിറങ്ങാറുളളത്. അടുത്തിടെ പുറത്തിറങ്ങിയ ജോജിയും ഫഹദിന്‌റെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണയും അഭിനയംകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു താരം.

ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.

ജോജി എന്ന ടൈറ്റില്‍ കഥാപാത്രമായി മികച്ച പ്രകടനമാണ് ചിത്രത്തില്‍ ഫഹദ് കാഴ്ചവെച്ചത്. വിവാഹത്തിന് പിന്നാലെ നസ്രിയയും ഫഹദിനൊപ്പം സിനിമകളില്‍ സജീവമായിരുന്നു. കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. പിന്നാലെ ഫഹദിനൊപ്പം ട്രാന്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചു. അതേസമയം നസ്രിയ തന്നെ വിളിക്കുന്ന ഒരു പേര് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് വെളിപ്പെടുത്തിയിരുന്നു.

എന്റെ ഭാര്യ എന്നെ വിളിയ്ക്കുന്നത്

എന്റെ ഭാര്യ എന്നെ വിളിയ്ക്കുന്നത് ലക്കി അലി എന്നാണ് എന്ന് ഫഹദ് പറയുന്നു. പലപ്പോഴും സിനിമ വിജയിക്കുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. സത്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തുകയാണ് ഉണ്ടായത്. മാജിക്കോ റോക്കറ്റ് ശാസ്ത്രമോ ഒന്നുമല്ല. സംഭവിച്ചുപോവുന്നതാണെന്നും നടന്‍ പറഞ്ഞു.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു. എന്നോട് കഥ പറയുന്നതിനെ ആശ്രയിച്ചിരിക്കും ഞാന്‍ ചെയ്യുന്ന സിനിമകളെന്ന് നടന്‍ പറയുന്നു. ആവര്‍ത്തന വിരസത തോന്നിയാല്‍ ഞാനൊരു കഥയും കേള്‍ക്കില്ല. വളരെ പുതുമയോടെ എന്നോട് സിനിമയുടെ കഥ പറയുമ്പോഴാണ് ഞാന്‍ ആ ചിത്രം ചെയ്യാന്‍ തീരുമാനിക്കുന്നത്.

റീമേക്ക് ചിത്രങ്ങളാണെങ്കിലും

റീമേക്ക് ചിത്രങ്ങളാണെങ്കിലും കഥ പുതുമയോടെ പറഞ്ഞ് കേള്‍പ്പിച്ചാല്‍ ചെയ്യാന്‍ താല്‍പര്യം തോന്നുമെന്നും ഫഹദ് പറഞ്ഞു. ഒരോ കഥ തന്നെ വ്യത്യസ്ത രീതിയില്‍ പറയുന്നത് കേള്‍ക്കാനും ഇഷ്ടമാണ്. ഫഹദ് സിനിമകള്‍ എല്ലാം വിജയിക്കുന്നതില്‍ എന്തോ ഒരു മാജിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്, എന്നാല്‍ അതിലൊരു മാന്ത്രികതയും ഇല്ലെന്നും അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

അതേസമയം ജോജി, ഇരുള്‍

അതേസമയം ജോജി, ഇരുള്‍ തുടങ്ങിയവയാണ് ഫഹദ് ഫാസിലിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ഒടിടി വഴിയാണ് രണ്ട് ചിത്രങ്ങളും റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും രണ്ട് സിനിമകള്‍ ചെയ്തിരുന്നു താരം. വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയവയാണ് ഫഹദ് തമിഴില്‍ അഭിനയിച്ച സിനിമകള്‍.

Recommended Video

Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam
ഇപ്പോള്‍ ആദ്യ തെലുങ്ക് ചിത്രത്തിന്‌റെയും

ഇപ്പോള്‍ ആദ്യ തെലുങ്ക് ചിത്രത്തിന്‌റെയും തിരക്കുകളിലാണ് നടന്‍. അല്ലു അര്‍ജുന്റെ ബിഗ് ബഡ്ജറ്റ് ചിത്രം പുഷ്പയില്‍ ഫഹദാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സംവിധായകന്‍ സുകുമാര്‍ ഒരുക്കുന്ന ചിത്രം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തെലുങ്കും മലയാളവും ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

Read more about: fahadh faasil nazriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X