»   » ഫഹദ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രം, എന്താണ് ഈ കഥാപാത്രത്തിന് ഇത്ര പ്രത്യേകത?

ഫഹദ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാലിന്റെ കഥാപാത്രം, എന്താണ് ഈ കഥാപാത്രത്തിന് ഇത്ര പ്രത്യേകത?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരനിരയില്‍ സ്വാഭാവിക അഭിനയത്തിലൂടെ ഏറെ പ്രശംസ നേടുന്ന നടനാണ് ഫഹദ് ഫാസില്‍. പലപ്പോഴും ഫഹദിന്റെ അഭിനയം മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അത്രയ്‌ക്കൊന്നും താനെത്തിയിട്ടില്ലെന്നാണ് അപ്പോഴൊക്കെ ഫഹദ് പ്രതികരിച്ചത്.

അത് ചെയ്യുന്നത് ഫഹദ് ഫാസില്‍ തന്നെയാണ്, തമിഴ് സംവിധായകനെ അത്ഭുതപ്പെടുത്തി താരപുത്രന്‍ !!

ഇപ്പോഴിതാ ഫഹദ് ഫാസില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രത്തെ കുറിച്ച് പറയുന്നു. കരിയറില്‍ അത്തരമൊരു കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ട് എന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവെ താരപുത്രന്‍ വെളിപ്പെടുത്തി.

സദയത്തിലെ സത്യനാഥന്‍

1992 ല്‍ എംടി വാസുദേവന്റെ തിരക്കഥയില്‍ സിബി മലയില്‍ ഒരുക്കിയ സദയം എന്ന ചിത്തിലെ സത്യനാഥന്‍ എന്ന കഥാപാത്രമാണത്രെ ഫഹദ് ഫാസിലിന് ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാലിന്റെ വേഷം.

ക്ലൈമാക്‌സ് ഗംഭീരം

ഒരു സൈക്കോളജിക്കല്‍ ഡ്രാമ ത്രില്ലറാണ് സദയം എന്ന ചിത്രം. അത്ഭുതകരമായ വേഷപ്പകര്‍ച്ചയാണ് ലാലേട്ടന്‍ കഴ്ചവച്ചിരിയ്ക്കുന്നത് എന്നും പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗം അതി ഗംഭീരമാണെന്നും ഫഹദ് ഫാസില്‍ പറയുന്നു.

ചെയ്യാനാഗ്രഹം

കരിയറിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, എന്നെങ്കിലുമൊരിക്കല്‍ സദയത്തിലെ സത്യനാഥനെ പോലൊരു കഥാപാത്രം ചെയ്യാനാണ് ആഗ്രഹം എന്ന് ഫഹദ് ഫാസില്‍ പറയുന്നു.

ഫഹദ് പറഞ്ഞത് സത്യമല്ലേ..

ഫഹദ് പറഞ്ഞ കഥാപാത്രത്തോട് ആര്‍ക്കും ഒരു വിയോജിപ്പുണ്ടാവില്ല. വാക്കുകള്‍കൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്ത പ്രകടനമായിരുന്നു സദയത്തില്‍ മോഹന്‍ലാലിന്റേത്. ഫഹദ് പറഞ്ഞത് പോലെ ക്ലൈമാക്‌സില്‍ കുട്ടികളെ കൊല്ലുന്ന രംഗം ഇന്നും കാഴ്ചക്കാരന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടുണ്ടാവില്ല.

പുരസ്‌കാരം ഉറപ്പിച്ചു

ഈ ചിത്രത്തിലെ പ്രകടനത്തിന് 1992 ലെ മികച്ച നടനുള്ള ദേശീയ - സംസ്ഥാന പുരസ്‌കാരം മോഹന്‍ലാലിന് ഉറപ്പിച്ചവരുണ്ടായിരുന്നു. എന്നാല്‍ മികച്ച നടനുള്ള കേരള ഫിലിം ജേര്‍ണലിസ്റ്റ് പുരസ്‌കാരമാണ് ലാലിന് ലഭിച്ചത്. അതേ സമയം എംടിയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

English summary
In a recent interview, Fahadh Faasil admitted that he is a huge fan of Mohanlal. Interestingly, Fahadh also opened up about his all-time favourite Mohanlal character in the interview, to the much excitement of the audiences.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam