കുമ്പളങ്ങിയിലെ ഷമ്മിക്ക് ശേഷം അതിരനായി മിന്നിക്കാന്‍ ഫഹദ്! സിനിമ തമിഴ്,തെലുങ്ക് ഭാഷകളിലും! കാണൂ

By Midhun Raj

Recommended Video

കുമ്പളങ്ങിയ്ക്ക് ശേഷം അതിരനിൽ മിന്നിക്കാന്‍ ഫഹദ് | filmibeat Malayalam

ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. ഞാന്‍ പ്രകാശന്‍,കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങള്‍ വിജയമായതിനു പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഫഹദ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ കുമ്പളങ്ങി ഇപ്പോഴും തിയ്യേറ്ററുകളില്‍ തുടരുകയാണ്.

കുമ്പളങ്ങിക്ക് ശേഷം അതിരന്‍ എന്ന ചിത്രമാണ് ഫഹദിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഫഹദിന്റെ കരിയറിലെ വേറിട്ടൊരു ചിത്രമായിരിക്കും അതിരനെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എപ്രിലിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

 അതിരനുമായി ഫഹദ്

അതിരനുമായി ഫഹദ്

അതിരന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ഊട്ടിയുടെ പശ്ചാത്തലത്തിലാണ് ഫഹദിന്റെ പുതിയ സിനിമയൊരുങ്ങുന്നത്. ചിത്രീകരണം തുടങ്ങിയ ശേഷമായിരുന്നു സിനിമയെക്കുറിച്ചുളള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത് .നവാഗതനായ വിവേകാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

റൊമാന്റിക്ക് ത്രില്ലര്‍

റൊമാന്റിക്ക് ത്രില്ലര്‍

ഒരു റൊമാന്റിക്ക് ത്രില്ലറുമായിട്ടാണ് ഫഹദ് ഫാസില്‍ ഇത്തവണ എത്തുന്നത്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും ആണ് സിനിമയുടെ കഥാ പശ്ചാത്തലമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. കുട്ടിസ്രാങ്ക്,ഈമയൗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

തമിഴ്, തെലുങ്ക് ഭാഷകളിലും

തമിഴ്, തെലുങ്ക് ഭാഷകളിലും

അതേസമയം സിനിമ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളം പതിപ്പിനൊപ്പം ഒരേസമയം തന്നെയാണ് അതിരന്റെ തമിഴ് തെലുങ്ക്,പതിപ്പുകളും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അടുത്തിടെ മലയാള സിനിമകള്‍ തമിഴ്,.തെലുങ്ക് ഭാഷകളില്‍ ഒരേസമയം പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിരനും എത്തുന്നത്.

സായി പല്ലവി വീണ്ടും

സായി പല്ലവി വീണ്ടും

ഒരിടവേളയ്ക്കു ശേഷം സായി പല്ലവി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പ്രേമം,കലി എന്നീ ചിത്രങ്ങളിലായിരുന്നു പല്ലവി ഇതിനു മുന്‍പ് മലയാളത്തില്‍ എത്തിയിരുന്നത്. നിവിന്‍ പോളി,ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ഫഹദിന്റെ നായികയായും സായി എത്തുന്നത്.

ഫഹദിനൊപ്പം നടന്‍ പ്രകാശ് രാജും

ഫഹദിനൊപ്പം നടന്‍ പ്രകാശ് രാജും

ഫഹദിനൊപ്പം നടന്‍ പ്രകാശ് രാജും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.അതുല്‍ കുല്‍ക്കര്‍ണി, സുരഭി ലക്ഷ്മി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് അതിരനിലെ മറ്റ് താരങ്ങള്‍. ചിത്രം വിഷുവിന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നത്. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഫഹദ് വീണ്ടും അതിരനിലൂടെ വിജയമാവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X