മധുരരാജയ്‌ക്കൊപ്പം മല്‍സരത്തിന് അതിരനും! ഫഹദ് വീണ്ടും മിന്നിക്കാനുളള വരവാണ്! പുതിയ വിശേഷങ്ങളിങ്ങനെ!

By Midhun Raj

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഫഹദ് ഫാസില്‍. തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഫഹദിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ഫഹദിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അതിരന്‍.

പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം വിഷുവിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഫഹദിന്റെ കരിയറിലെ വേറിട്ടൊരു ചിത്രം തന്നെയായിരിക്കും അതിരനെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുമ്പളങ്ങിക്ക് ശേഷം ഫഹദിന്റെതായി എത്തുന്ന പ്രധാന റിലീസികളിലൊന്നു കൂടിയാണ് അതിരന്‍. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

അതിരന്‍ എന്ന ചിത്രം

അതിരന്‍ എന്ന ചിത്രം

ഫഹദിന്റെ അതിരന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു, നവാഗതനായ വിവേകാണ് ഫഹദ് ഫാസിലിന്റെ അതിരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഊട്ടിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പ്രധാനമായും സിനിമ അണിയിച്ചൊരുക്കിയിരുന്ന ത്. ചിത്രീകരണം തുടങ്ങിയ ശേഷമായിരുന്നു സിനിമയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്

ഡോക്ടറുടെ വേഷത്തിലാണ് ഫഹദ്

ഡോക്ടറുടെ വേഷത്തിലാണ് ഫഹദ്

ഫഹദും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കൂടിയാണ് സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നത്. നിവിന്‍ പോളി,ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ നായികയായ ശേഷമാണ് സായി ഫഹദിന്റെയും നായികയായി എത്തുന്നത്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും ആണ് സിനിമയുടെ കഥാ പശ്ചാത്തലമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്.

പ്രണയജോഡികളായി ഫഹദും പല്ലവിയും

പ്രണയജോഡികളായി ഫഹദും പല്ലവിയും

കുട്ടിസ്രാങ്ക്,ഈമയൗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. സിനിമ മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ പ്രണയജോഡികളായിട്ടാണ് ഫഹദും പല്ലവിയും എത്തുന്നതെന്നും അറിയുന്നു.

മധുരരാജയ്‌ക്കൊപ്പം അതിരനും

മധുരരാജയ്‌ക്കൊപ്പം അതിരനും

മമ്മൂക്കയുടെ മധുരരാജയ്‌ക്കൊപ്പമാണ് ഫഹദിന്റെ അതിരനും റിലീസ് ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ സെന്‍സറിംഗ് പുര്‍ത്തിയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. അതിരന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറിയിരുന്നു. ഒരു ഹൊറര്‍ ചിത്രമാണെന്ന സൂചന നല്‍കികൊണ്ടാണ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ ഒരു ഇമോഷണല്‍ റൊമാന്‌റിക്ക് ചിത്രമാണ് അതിരെന്നാണ് അറിയുന്നത്.

ഫഹദിനൊപ്പം പ്രകാശ് രാജും

ഫഹദിനൊപ്പം പ്രകാശ് രാജും

മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സായി പല്ലവി അവതരിപ്പിക്കുന്നത്. ഫഹദിനൊപ്പം നടന്‍ പ്രകാശ് രാജും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണി, സുരഭി ലക്ഷ്മി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് അതിരനിലെ മറ്റ് താരങ്ങള്‍. ചിത്രം വിഷുവിന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നത്. കുമ്പളങ്ങി നൈറ്റ്സിനു ശേഷം ഫഹദ് വീണ്ടും അതിരനിലൂടെ വിജയമാവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X