For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദിന്റെ സീ യൂ സൂണ്‍ ട്രെയിലര്‍ തരംഗമാവുന്നു! ട്രെന്‍ഡിംഗില്‍ ഒന്നാമതായി വീഡിയോ

  |

  ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും വീണ്ടുമൊന്നിച്ച സീയൂ സൂണ്‍ ട്രെയിലര്‍ തരംഗമാവുന്നു. ഇതിനോടകം ഒമ്പത് ലക്ഷത്തില്‍പരം ആളുകളാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. കൂടാതെ യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതും എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍. കോവിഡ് വ്യാപനത്തിനിടെ ചിത്രീകരിച്ച സിനിമയില്‍ ഫഹദിനൊപ്പം റോഷന്‍ മാത്യൂ, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുളള ത്രില്ലര്‍ ചിത്രം പൂര്‍ണമായും ഐഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

  c u soon

  സെപ്റ്റംബര്‍ ഒന്നിന് ആമസോണ്‍ പ്രൈം വഴിയാണ് സീയൂ സൂണ്‍ പ്രേക്ഷകരിലേക്ക് എത്തുക. ടേക്ക് ഓഫ്, മാലിക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിച്ച സിനിമ കൂടിയാണിത്. ത്രില്ലര്‍ സ്വഭാവമുളള ഈ ചിത്രം ഓണ്‍ലൈന്‍ ബന്ധത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കാണിക്കുന്നത്. ഫഹദിന്റെ വീട് ഉള്‍പ്പെടെ ലൊക്കേഷനാക്കികൊണ്ടാണ് അണിയറക്കാര്‍ സിനിമ ഒരുക്കിയിരിക്കുന്നത്.

  ക്രൂ ഇല്ലാതെ പൂര്‍ണമായും ഇന്‍ഡോര്‍ ലൊക്കേഷനുകളില്‍ ഒരുക്കിയ ചിത്രത്തിന് ഫീച്ചര്‍ സിനിമകളുടെ ദൈര്‍ഘ്യമില്ലെന്ന് അണിയപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിംഗ്, വെര്‍ച്വല്‍ സിനിമാറ്റോഗ്രഫി എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. നസ്രിയ നാസിമും ഫഹദ് ഫാസിലും ചേര്‍ന്നാണ് സീ യൂ സൂണിന്റെ നിര്‍മ്മാണം. മാലാ പാര്‍വ്വതി, സൈജു കുറുപ്പ് തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗോപിസുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

  ഛായാഗ്രഹണം സബിന്‍, മേക്കപ്പ് അഖില്‍ ശിവന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പികെ ശ്രീകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഉത്തര കൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ കുനാല്‍ രാജന്‍, വസ്ത്രാലങ്കാരം ഷൂക്കൂര്‍ അഹമ്മദ്, വിഎഫ്എക്ട്‌സ് സുപ്പര്‍വൈസര്‍ ശരത്ത് വിനു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീന് സബിന്‍ എടവണക്കാട്. ടേക്ക് ഓഫിന് പിന്നാലെ മാലിക് എന്ന ചിത്രമായിരുന്നു ഫഹദ്- മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ പൂര്‍ത്തിയായത്.

  സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോവിഡ് വ്യാപനമുണ്ടായത്. തുടര്‍ന്ന് തിയ്യേറ്ററുകര്‍ പൂട്ടിയതോടെ മാലിക്കിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. മാലിക്കിന് പിന്നാലെയാണ് സീ യൂ സൂണ്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇരുവരും നടത്തിയത്. ഒരു പരീക്ഷണ ചിത്രമായിരിക്കും സീ യൂ സുണെന്ന് അണിയറപ്രവര്‍ത്തകര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ സിനിമ കാണാനുളള ആകാംക്ഷ എല്ലാവര്‍ക്കും കൂടിയിരിക്കുകയാണ്.

  വീഡിയോ

  Read more about: fahadh faasil
  English summary
  Fahadh Faasil's c u soon trailer trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X