»   » ഫഹദ് ഫാസിലിന്റെ കാര്‍ബണ്‍ റിലീസിനെത്തുന്നു! ഇപ്പോഴല്ല, സിനിമയുടെ പുതിയ വിശേഷം ഇങ്ങനെ...

ഫഹദ് ഫാസിലിന്റെ കാര്‍ബണ്‍ റിലീസിനെത്തുന്നു! ഇപ്പോഴല്ല, സിനിമയുടെ പുതിയ വിശേഷം ഇങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് കാര്‍ബണ്‍. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുതിയ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. വ്യത്യസ്ത നിറഞ്ഞ ലൊക്കേഷന്‍ ചിത്രങ്ങള്‍ സിനിമ ഗതി മനസിലാക്കി തരുന്നതായിരുന്നു.

ദീപാവലിയ്ക്ക് ആശംസകള്‍ മാത്രമല്ല കോണ്ടത്തിന്റെ പരസ്യവും! വിവാദങ്ങളോട് സണ്ണി ലിയോണ്‍ പറയുന്നതിങ്ങനെ!!

 fahadh-faasil-mamtha-mohandas-carbon

ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ തിയറ്ററുകളില്‍ റിലീസിനെത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അടുത്ത ദിവസകളില്‍ തന്നെ സിനിമയുടെ റിലീസ് എന്നായിരിക്കുമെന്ന കാര്യം പുറത്ത് വിടുമെന്നാണ് അണിയറയില്‍ നിന്നുള്ള വിശേഷം. സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന കാര്‍ബണിന്റെ കഥ കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ഐ വി ശശിയുടെ മരണം തളര്‍ത്തിയെന്ന് താരങ്ങള്‍, മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പറയാനുള്ളത് ഇങ്ങനെയാണ്..

ഇത്ര സിംപിളാണോ ഫഹദ്? | Filmibeat Malayalam

കാട്, മല, പുഴ, എന്നിവയ്ക്ക് പ്രധാന്യം കൊടുത്താണ് ചിത്രം നിര്‍മ്മിക്കുന്നത്്. അതിനാല്‍ സിനിമയുടെ പ്രധാന ലൊക്കേഷന്‍സ് തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ്. മംമ്ത മോഹന്‍ദാസാണ് കാര്‍ബണില്‍ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്. ഒപ്പം ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

English summary
If things fall in place, Carbon will hit the theatres in April 2018, as a Summer release. Reportedly, the Venu movie will be Fahadh Faasil's Vishu special release of the year. However, the team is yet to finalise the release date of Carbon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam