»   » സൗബിനും നമിതയുമായിരുന്നു കോളേജിലെ ഫഹദ് ഫാസിലിന്റെ ചങ്ക് ബ്രോസ്, അണിയറയില്‍ നിന്ന് ആ രഹസ്യം പുറത്ത്

സൗബിനും നമിതയുമായിരുന്നു കോളേജിലെ ഫഹദ് ഫാസിലിന്റെ ചങ്ക് ബ്രോസ്, അണിയറയില്‍ നിന്ന് ആ രഹസ്യം പുറത്ത്

By: Sanviya
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ തമിഴിലും മലയാളത്തിലുമായി പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. റാഫി സംവിധാനം ചെയ്യുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രമായ റോള്‍ മോഡല്‍സിലും ഫഹദ് ഫാസിലാണ് നായകന്‍. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ചില രഹസ്യങ്ങള്‍ അണിയറയില്‍ നിന്ന് പുറത്തായി.

ഗൗതം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ട് ജീവിക്കുന്നയാള്‍. എന്നാല്‍ കോളേജ് ലൈഫില്‍ എത്തുന്നതോടെ ഗൗതം എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തില്‍ ഒരുപാട് മാറ്റം വരുന്നു. ചില യഥാര്‍ത്ഥ സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് അറിയുന്നത്. ഇത് ആദ്യമായാണ് ഫഹദ് ഫാസില്‍ റാഫി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഫഹദിന്റെ അടുത്ത സുഹൃത്തുക്കള്‍

വിനായക്, സൗബിന്‍ ഷഹീര്‍, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തില്‍ ഫഹദിന്റെ കോളേജിലെ സുഹൃത്തുക്കളായി അഭിനയിക്കുന്നത്. ക്യാംപസ് സൗഹൃദത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

സൃന്ദ, രഞ്ജി പണിക്കര്‍, സീത, നന്ദു പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ശ്യാംദത്ത് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കും.

സംഗീതം, നിര്‍മ്മാണം

ദേശീയ അവാര്‍ഡ് ജേതാവായ ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആര്‍ട്‌സ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ജിപി വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.

മഹേഷിന്റെ പ്രതികാരം

മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് റോള്‍ മോഡല്‍. ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം നേടി. നാളെ, തൊണ്ടി മുതല്‍ ദൃക്ഷസാക്ഷിയുമാണ് ഫഹദിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

English summary
Fahadh Faasil's Character In Rafi's Role Models.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam