ഫഹദിന്റെ 'ഇസം' 'ഹര'മായി
ഫഹദ് ഫാസിലിനിപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. ഈയോബിന്റെ പുസ്തകം, വമ്പത്തി, മണിയറയിലെ ജിന്ന്, കാര്‍ട്ടൂണ്‍...അങ്ങനെ നീളുന്നു. അതിലൊന്നാണ് 'ഇസം'. പക്ഷെ ഇപ്പോള്‍ ചിത്രത്തിന്റെ പേര് ഇസം എന്നല്ല, 'ഹരം'!
ചിത്രത്തിനെ പേര് മാറ്റുന്നതിനെ കുറിച്ച് നേരത്തെ വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് സുകുമാരന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിലൂടെയാണ് പേര് ഹരമാണെന്ന് മനസ്സിലായത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ സംവിധായകന്‍ തന്റേ ഒദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രാമ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു പ്രണയകഥയാണ് ഹരം. പ്രശസ്ത മറാത്തി നടി രാധിക ആപ്‌തേയാണ് ഹരത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂല്‍ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായെന്നാണ് അറിയുന്നത്. അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത് ബാംഗ്ലൂരില്‍ വച്ചാണത്രെ. എഡിറ്റിങിന് സംസ്ഥാന അവാര്‍ഡ് നേടിയ വിനോദ് സുകുമാരന്‍ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുകയാണ് ഹരത്തിലൂടെ.


Click it and Unblock the Notifications











