കുമ്പളങ്ങി നൈറ്റ്‌സില്‍ വില്ലനായി തിളങ്ങാന്‍ ഫഹദ് ഫാസില്‍! സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun Raj

ഞാന്‍ പ്രകാശനു ശേഷം ഫഹദ് ഫാസിലിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. സിനിമ ഫെബ്രുവരി ഏഴിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

സിനിമയിലെ ഫഹദിന്റെ പുതിയൊരു പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് കുമ്പളങ്ങി നൈറ്റ്‌സ്. വര്‍ക്കിങ് ക്ലാസ് ഹീറോ,ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിലാണ് ഇവര്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

kumbalangi nights

ഫഹദിനൊപ്പം സൗബിന്‍ ഷാഹിര്‍,ഷെയ്ന്‍ നിഗം,ശ്രീനാഥ് ഭാസി,തുടങ്ങിയവരും കുമ്പളങ്ങി നൈറ്റ്‌സില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. സുഷിന്‍ ശ്യാമാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു.

കുമ്പളങ്ങി നൈറ്റ്‌സിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു റിയലിസ്റ്റിക് ചിത്രമായിരിക്കുമെന്നുളള സൂചന നല്‍കികൊണ്ടായിരുന്നു ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X